53–ാം വയസ്സില്‍ നല്ല അടിപൊളി ഡാൻസ് കളിക്കുന്നതിൽ പ്രശ്നമുണ്ടോ? ഒരു പ്രശ്നവുമില്ലെന്നു പറയുകയാണ് സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും അധ്യാപികയുമായ നീരു സൈനി. തമന്ന ഡാൻസ് ചെയ്ത് ഗംഭീരമാക്കിയ കാവാലയ്യ സോങ്ങിനാണ് നീരു നൃത്തം ചവിട്ടിയത്.
സ്റ്റെപ്പും എക്സ്പ്രഷനും എല്ലാം സൂപ്പർ. ഈ പ്രായത്തിൽ എങ്ങനെ ഇത്ര നന്നായി ഡാൻസ് ചെയ്യാന്‍ കഴിയുന്നുവെന്നാണ് കമന്റുകൾ. പ്രായം 20 കഴിയുമ്പോൾ തന്നെ കാലുവേദനയും നടുവേദനയും ഒക്കെയായി മടിപിടിച്ചിരിക്കുന്നവരെല്ലാം വിഡിയോ കണ്ട് ഞെട്ടിയ മട്ടാണ്. ഇത് ആദ്യമായാല്ല നീരു ഡാൻസ് വിഡിയോ ചെയ്യുന്നത്.
ഇതിനു മുൻപും ധാരാളം വിഡിയോകൾ ചെയ്യുകയും അഭിനന്ദനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഫിറ്റ്നസിനെ പ്രാധാന്യത്തോടെ കാണുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നീരുവിനെ പോലെയുള്ളവരാണ് പ്രായം വെറും നമ്പർ എന്നു തെളിയിക്കുന്നുതെന്നാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ പറയുന്നത്.
വീഡിയോ കാണാം