ഒഡീഷയിലെ ചെളി നിറഞ്ഞ ഒരു കിണറ്റിനുള്ളിൽ വെള്ളത്തിൽ മുങ്ങിയ ആനയെ വന-അഗ്നിശമന സേനയുടെ രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ഭീമാകാരമായ തുറന്ന കിണറിനു ചുറ്റും ഒരു വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടി ഇ കാഴ്ച കാണാൻ.
ചെളി നിറഞ്ഞ വെള്ളത്തില്‍ മുങ്ങിയ ആനയുടെ തലയുടേയും ഉടലിന്റേയും മുകള്‍ഭാഗം മാത്രം വെള്ളത്തിന് മുകളില്‍ കാണുന്ന വിധത്തിലായിരുന്നു ആനയുടെ കിടപ്പ്. അതിനുശേഷം ഒരു വലിയ കൂട്ടായ പരിശ്രമത്തിലൂടെ ഉദ്യോഗസ്ഥരും നിരവധി ഗ്രാമീണരുടെയും സഹായത്തോടെ ആനയെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്നു വിഡിയോയിൽ കാണാം. ചെളിയിൽ മുങ്ങാതിരിക്കാൻ ആന അടുത്തുള്ള ഒരു മരശാഖയെ അതിന്റെ തുമ്പിക്കൈകൊണ്ട് പിടിച്ചു എഴുനേൽക്കുന്നത് വിഡിയോയിൽ കാണാം.
#WATCH Odisha: Forest officials & locals rescue an elephant which had fallen into a well, near Birtula village of Sundargarh district. (24.10.19) pic.twitter.com/Z0w2WMSQY4
— ANI (@ANI) October 24, 2019
ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ ഡുമേര്‍ട്ട ഗ്രാമത്തിലാണു ഈ സംഭവം നടക്കുന്നത്. ബുധനാഴ്ച രാത്രി വന്ന 18 കാട്ടുആനകളുടെ കൂട്ടത്തിന്റെ ഭാഗമാണ് ഈ ആനയെന്നാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമവാസികള്‍ ആനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആന കിണറ്റില്‍ വീണതാവാമെന്ന് അധികൃതര്‍ പറഞ്ഞു.