സ്രാവില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്ന പൊലീസ് ഓഫീസര്‍; നെഞ്ചിടിപ്പ് കൂട്ടും വിഡിയോ

കടലിലേക്ക് ചാടി സ്രാവില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്ന പൊലീസ് ഓഫീസറുടെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഫ്‌ളോറിഡയിലാണ് സംഭവം. ബീച്ച് പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്ന വിഡിയോയില്‍ സ്രാവ് കുട്ടിയുടെ അടുത്തേക്ക് എത്തുന്നതായി കാണാം.

ബീച്ച് പൊലീസ് ഓഫീസര്‍ ആഡ്രിയാന്‍ കൊസിക്കിയാണ് കുട്ടിയെ രക്ഷിച്ചത്. അവധിയിലായിരുന്ന ആഡ്രിയാന്‍ ഭാര്യയ്‌ക്കൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു. അപ്പോഴാണ് കുട്ടിയുടെ അടുത്തേക്ക് സ്രാവ് വരുന്നതായി കണ്ടത്. ഉടനെ കടലിലേക്ക് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

Previous articleക്യാന്‍സറിനെ അതിജീവിച്ചത് ഇങ്ങനെ; വീഡിയോപങ്കുവെച്ച് നടി മനീഷ
Next article‘മീശയോട് എനിക്ക് പ്രണയം, അതിൽ നിങ്ങൾ അസ്വസ്ഥരാകേണ്ട’; മീശക്കാരി പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here