ടിക്കറ്റ് എടുക്കാൻ പണമില്ല, ടിക്കറ്റ് എടുക്കാൻ പണംനൽകി സബ്ഇൻസ്‌പെക്ടർ; വൈറൽ കുറിപ്പ്

പലപ്പോഴും നമ്മൾ ചില വിഷമഘട്ടത്തിൽ ആക്കാറുണ്ട് അന്നേരം നമ്മുടെ നമ്മുടെ മുന്നിലേക്ക്‌ ചിലർ ദൈവദൂതരെ പോലെ കടന്നു വരും. അങ്ങനെ ഉള്ള സംഭവമാണ് ഈ കുറിപ്പിൽ പറയുന്നത്. സഹായം എപ്പോൾ ഏത് നേരത്താണ് വരുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല സഹായിക്കാനും മനസ്‌ വേണം. ഇപ്പോൾ വൈറലാകുന്നത് എയർപോർട്ട് സബ്ഇൻസ്പെകട്ർ ഹാറൂൺ സാറിനെക്കുറിച്ചാണ്. ഫ്ലൈറ്റ് മിസ്സായി,വേറെ ടിക്കറ്റ് എടുക്കാൻ കാശുമില്ല, പലരോടും സഹായമഭ്യർത്ഥിച്ചെങ്കിലിം കൈവിട്ട അവസ്ഥ. അപ്പോഴാണ് ദൈവദൂതനെ പോലെ ഇദ്ദേഹത്തിന്റെ വരവ്. ഹക്കിം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് ഇത്‌ പങ്ക് വെച്ചിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ നിന്ന് സുഹൃത്ത് Suhail Pazhanji യ്ക്ക് കുവൈറ്റില്‍ പോകാനുള്ള ഫ്ളൈറ്റ് മിസ്സായിരുന്നു. പുലര്‍ച്ചെ ഒരു മണിയ്ക്ക് പോകുന്ന ഫളൈറ്റിന് ഉച്ചയ്ക്ക് ഒരുമണി ആണെന്ന് കരുതി നേരം വൈകി വന്നു. വിമാനം പോയിട്ട് മണിയ്ക്കൂറുകളായെന്ന് വിവരം കിട്ടി. വൈകിട്ടുള്ള അടുത്ത ഫ്ളൈറ്റിന് പോകാന്‍ കയ്യില്‍ പണമില്ലായിരുന്നു. എ.ടി.എം കാര്‍ഡോ, ലിക്വിഡ് മണിയോ അല്ലാത്ത ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിലുള്ളവര്‍ പറഞ്ഞപ്പോഴാണ് ശെരിക്കും പെട്ടുവെന്ന് മനസിലായത്.
ഞങ്ങളാരും എ.ടി.എം കാര്‍ഡ് എടുത്തില്ലാര്‍ന്നു. പലരോടും സഹായം ചോദിച്ച് കൈ മലര്‍ത്തി നില്‍ക്കുമ്പോഴാണ് രക്ഷകന്റെ രൂപത്തില്‍ എയര്‍പോര്‍ട് പോലിസ് സബ് ഇന്‍സ്പെക്ര്‍ ശ്രീ. എ.ടി ഹാറൂണ്‍ അവിടെ എത്തി കാര്യങ്ങളറിഞ്ഞ് സ്വന്തം പണം കൗണ്ടറിലടച്ച് സഹായിച്ചത്. കേരള പോലിസില്‍ ഇതുപോലെ നല്ല ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.

ടിക്കറ്റ് കയ്യില്‍ കിട്ടി സമാധാനനത്തോടെ ആ പണം അദ്ദേഹത്തിന് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടയ്ക്ക് ഇദ്ദേഹം പെരുമ്പാവൂര്‍ സ്വദേശിയാണും, ഐഎന്‍ടിയുസി എറണാകുളം ജില്ലാപ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായിരുന്ന അന്തരിച്ച ടി.പി ഹസ്സന്റെ കുടുംബാംഗമാണെന്നുമുള്ള വിവരം അറിയാന്‍ കഴിഞ്ഞു. ‘ഹാപ്പിയായില്ലേ എന്നാല്‍ പൊയ്ക്കോളൂ’ എന്ന് അദ്ദേഹം പറഞ്ഞപ്പോ ‘ഹാപ്പിയായില്ല ഞങ്ങള്‍ക്കൊരു പടം വേണം’ എന്ന് പറഞ്ഞ് എടുത്തതാണിത്. അന്നേരം കൂടെയുള്ള മറ്റ് പോലിസുകാര്‍ പറഞ്ഞത് ഇങ്ങനെ; ഇതിവിടെ സ്ഥിരം സംഭവാണ്, ഹാറൂണ്‍ സാറിന് പണം തിരികെ കിട്ടാത്ത സഹായങ്ങളുടെ കണക്ക് പറയാതിരിക്കുന്നതാ നല്ലത് എന്ന്.
ഞാനറിയാത്ത ഇനി കാണാന്‍ ഒരുപക്ഷേ സാധ്യതയില്ലാത്ത ആ എസ്.ഐ സാറിന് മനംനിറഞ്ഞ നന്ദി.

Previous articleആര്യയുടെ പിറന്നാള്‍ സയേഷ അടിപൊളിയാക്കിയത് എങ്ങനെയെന്ന് കണ്ടോ?
Next articleവലിയൊരു കാത്തിരിപ്പിനൊടുവിൽ അനിയത്തി കുട്ടിടെ സ്വപ്നം സഫലമായിരിക്കുന്നു; അനിയത്തിക്കുട്ടിക്ക് ഏട്ടത്തിയമ്മയെ കിട്ടി

LEAVE A REPLY

Please enter your comment!
Please enter your name here