ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു തെന്നിന്ത്യൻ താരം ആര്യ യും നടി സയേഷയും വിവാഹിതരായത്. എൻഗെയെ വീട്ടുമാപ്പിള എന്ന പരിപാടി വിവാദത്തിൽ നിൽക്കുമ്പോഴായിരുന്നു പ്രണയം വെളിപ്പെടുത്തി ആര്യ രംഗത്തെത്തിയത്. ആര്യയുടെയും സയേഷ സൈഗാൾ ന്റെയും വിവാഹം കഴിഞ്ഞ മാർച്ച് 9 ന് ഹൈദരാബാദിൽ വച്ചായിരുന്നു നടന്നത് വിവാഹത്തിനു ശേഷം സിനിമയിൽ സജീവമാണ് ഇരുവരും. കാപ്പൻ എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം ക്ഷണനേരം കൊണ്ട് ആണ് ശ്രദ്ധേയമായി മാറുന്നത്. പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവന് സ്നേഹ ആശംസയുമായി എത്തിയിരിക്കുകയാണ് സയേഷ. ഇൻസ്റ്റാഗ്രാമിൽ ലൂടെ താരം ആശംസ പങ്കുവച്ചത്. ആര്യക്കുയോപ്പമുള്ള മനോഹരമായ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്, മാലിദ്വീപ്പിൽ അവധി ആഘോഷത്തിലാണ് ഇരുവരും. അതിനിടയിലാണ് പിറന്നാൾദിനവും വന്നെത്തിയത്.
Arya and Sayyeshaa ‘s Latest photos
Actress Sayyeshaa Latest photos