‘ലോക’ സിനിമയിലൂടെ വീണ്ടും ട്രെൻഡിങ്ങിലെത്തിയ ‘കിളിയേ കിളിയേ’ ഗാനത്തിനു ചുവടുവച്ച് നടി സ്വാസികയും സുഹൈദ് കുക്കുവും. ടൈം സ്ക്വയറാണ് ഇരുവരുടെയും ഡാൻസിന് വേദിയായത്. വെള്ള ടോപ്പും കറുത്ത പാന്റ്സും ധരിച്ചാണ് സ്വാസിക വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
പഴയ ഗാനത്തിനൊപ്പം ട്രെൻഡിങ്ങ് ചുവടുകൾ ചേർത്തിണക്കിയാണ് ഡാൻസ് ഒരുക്കിയിരിക്കുന്നത്. വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ആരാധകർക്കൊപ്പം അപർണ ബാലമുരളി, മഞ്ജു പിള്ള തുടങ്ങിയ താരങ്ങളും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘സൂപ്പർ’, ‘അടിപൊളി’, ‘ഓസം’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.




































