നടി സായി പല്ലവിയുടെയും സഹോദരിയുടെയും പേരിൽ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു. സഹോദരിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന സായ് പല്ലവിയുടെ ബിക്കിനി ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് സായ് പല്ലവിയുടേതെന്ന രീതിയിൽ പ്രചരിക്കുന്നത്. സായ് പല്ലവിയും പൂജയും ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രമാണ് പൂജ കണ്ണൻ പങ്കുവച്ചത്. ചിത്രങ്ങളിൽ സായ് പല്ലവിയുമുണ്ട്.

എന്നാൽ സായ് പല്ലവി സ്വിം സ്യൂട്ട് ധരിച്ച് നിൽക്കുന്ന ചിത്രങ്ങളോ ബിക്കിനി ചിത്രങ്ങളോ പൂജയുടെ ചിത്രങ്ങളിൽ ഉണ്ടായിരുന്നില്ല. ഈ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.


































