42 വയസ്സായി; പ്രായം വെറുമൊരു നമ്പറാണ് എന്നൊക്കെ പറഞ്ഞാലും ഉള്ളിലൊരു തേങ്ങലുണ്ട്.! പിറന്നാൾ ദിനത്തിൽ റിമി ടോമി പങ്കുവെച്ച പോസ്റ്റ്.!

ടെലിവിഷൻ ആങ്കറായിട്ടാണ് റിമി ടോമി കരിയർ ആരംഭിച്ചത്. പിന്നീട് മീശാമാധവൻ എന്ന ചിത്രത്തിലെ, ചിങ്ങമാസം എന്ന പാട്ട് പാടിക്കൊണ്ട് പിന്നണി ഗാന ലോകത്തേക്ക് എത്തി. അവിടെ നിന്നിങ്ങോട്ട് പിന്നീട് ഗായികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നണി ഗാന ലോകത്ത് സജീവമായപ്പോഴും, സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളും റിമി വിട്ടില്ല. ഒന്നും ഒന്നും മൂന്ന് എന്ന ഷോ റിമിയെ കൂടുതൽ ശ്രദ്ധേയയാക്കി. അതിനൊപ്പം തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലെ നായിക വേഷം ഉൾപ്പടെ ചില സിനിമകളിലും റിമി ടോമി അഭിനയിച്ചു.

Hello Hawksbay 🌿 What a breathtaking view from Ta Meta Peak A city wrapped in green nature m

റിമി ടോമി എന്നാൽ മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് എന്റർടൈനറാണ്. പാട്ടാണ് മെയിൻ എങ്കിലും, സിറ്റ്വേഷൻ കോമഡികൾക്കൊണ്ടാണ് ഗായിക ആളുകളുടെ ഇഷ്ടം നേടിയത്. സ്റ്റേജ് പെർഫോമൻസുകളിലെ റിമി ടോമിയുടെ എനർജിയും, ഡാൻസും കൈയ്യടി നേടിയിട്ടുണ്ട്. നായികയായും ഇതിനോടകം കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇന്ന് റിമി ടോമിയുടെ ജന്മദിനമാണ്. സഹോദരങ്ങളുടെ മക്കൾക്കൊപ്പം കേക്ക് മുറിയ്ക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് റിമി ബർത്ത്ഡേ പോസ്റ്റുമായി എത്തി. കുഞ്ഞു മക്കൾക്കൊപ്പം കേക്ക് കട്ട് ചെയ്തിട്ടുണ്ട്, ഇനി എല്ലാവരുടെയും ആശംസകൾ പോന്നോട്ടേയ് എന്ന് പറഞ്ഞാണ് പോസ്റ്റ്.

rimi 2

എന്തു വേഗത്തിലാണ് ഇശോയേ സമയം ഓടിപ്പോകുന്നത്. ഒരുപാട് ആഗ്രഹിച്ച ഇരിക്കണ ഒരു ദിവസം, എന്റെ കുഞ്ഞുങ്ങളുടെ കൂടെ നിൽക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്നെ ഞാനാക്കിയ, 25 വർഷങ്ങളായി എന്നെ സ്നേഹിക്കുന്ന, കണ്ടോണ്ടിരിയ്ക്കുന്ന, നല്ലതും ചീത്തയും പറഞ്ഞുതന്ന് തെറ്റുകൾ തിരുത്തുന്ന നിങ്ങളുടെ ആശംസകൾക്കായി കാത്തിരിയ്ക്കുന്നു, Come on

rimi 1

Age is not just a number എന്നൊക്കെ പറഞ്ഞാലും ഉള്ളിൽ ഒരു തേങ്ങലുണ്ട്. എന്നിരുന്നാലും, കഥകളുടെയും പുഞ്ചിരികളുടെയും ഓർമ്മകളുടെയും ശേഖരമാണ് ഈ 42 വർഷങ്ങൾ. അതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്- റിമി ടോമി കുറിച്ചു. പോസ്റ്റിന് താഴെ റിമിയ്ക്ക് ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്. നമിത പ്രമോദ്, ലക്ഷ്മി നക്ഷത്ര, മീനാക്ഷി അങ്ങനെ പലരും കമന്റിൽ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here