മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് നടൻ കൃഷ്ണ കുമാറിന്റെത് . അച്ഛൻ കൃഷ്ണകുമാർ കൂടാതെ മക്കളായ അഹാനയും, ഹൻസികയും, ഇഷാനിയുമെല്ലാം വെള്ളിത്തിരയിലേക്ക് ചുവട് വച്ചു. ലോകമെമ്പാടും കൊണ വൈറസ് വ്യാപനം നടക്കുമ്പോൾ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കൊറാന്റയിൻ കാലം ആസ്വദിക്കുകയാണ് ഈ താരകുടുംബം. ഇപ്പോൾ മക്കളുമൊത്തുള്ള വീട്ടിലെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ കൃഷ്ണ കുമാർ.
ജിം അടച്ചെന്നു കരുതി വീട്ടിൽ വെറുതെ ഇരിക്കുന്നതിന് പകരം മക്കൾക്ക് വ്യായാമത്തിനു പരിശീലനം നൽകുകയാണ് അച്ഛൻ കൃഷ്ണ കുമാർ. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന നായികയായി എത്തിയത്. അതിന് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിടികിട്ടാപ്പുള്ളി, ഝാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് ഇനി താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്. അഭിനയത്തോടൊപ്പം പാട്ടും തനിക്ക് വഴങ്ങുമെന്ന് അഹാന തെളിയിച്ചതുമാണ്. അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ കുടുംബം. മക്കളുടെ പേരെല്ലാം ചേര്‍ത്ത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിൽ ‘അഹാദിഷ്‌ക’ എന്ന പേജും ആരംഭിച്ചിട്ടുണ്ട്.
താരവും കുടുംബവും ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ച് വീടുകളിൽ കഴിയുകയാണ്.കൊറോണ വ്യാപനം നടക്കുന്ന ഈ ഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ് എന്നാൽ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കമെന്ന് നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. നമ്മുക്ക് വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. അതേ സമയം കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റെയും പഴയകാല ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.