ഒരു സുന്ദരിയായ കുറുമ്പി പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആന്റണ്‍ ഫിയോക്കോവിസ്‌ക്കി എന്ന യുവാവ് തന്റെ വീടിനു സമീപത്തുള്ള ഒരു കുളത്തിൽ നിന്നും ആണ് ഈ കൗതുകകരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൂച്ചയും ആമയും തമ്മിൽമുള്ള ഒരു ദൃശ്യമാണ് ഈ വീഡിയോയില്‍, പക്ഷേ വിഡിയോയിൽ താരം പൂച്ച തന്നെയാണ്.
എന്‍റെ സ്ഥലത്ത് നീയെന്തിന് വന്നു എന്നുള്ള ഭാവത്തിലാണ് കരയിലിരുന്ന ആമയെ സൂക്ഷ്മമായി ഈ കുറുമ്പിപൂച്ച പരിശോധിക്കുന്നത്. എന്നാല്‍ പിന്നീട് ആമയെ പൂച്ച വെള്ളത്തിലേക്ക് തള്ളിയിടുന്നതാണ് ദൃശ്യങ്ങളിൽ. ആമയെ പിന്നില്‍ നിന്ന് തട്ടി കുളത്തിന് അരികിലേക്ക് എത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. കൃത്രിമമായി നിര്‍മിച്ച കുളത്തിനുള്ളില്‍ വേറെയും ആമകളുണ്ടായിരുന്നു. ഒത്തിരി രസകരമായ വീഡിയോ ഷെയര്‍ ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ആളുകളാണ് കണ്ടത്.