സ്രാവിന്റെ പുറത്ത് കയറി കടലിലൂടെ സഞ്ചരിച്ച് സാഹസിക പ്രവൃത്തി; അമ്പരപ്പിക്കുന്ന വീഡിയോ

കൊലയാളി സ്രാവിന്റെ പുറത്ത് കയറി കൂളായി കടലിലൂടെ യാത്ര ചെയ്യുന്ന മനുഷ്യനാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ അമ്പരപ്പ് തീര്‍ക്കുന്നത്.

സൗദി അറേബ്യയിലെ യന്‍ബു നഗരത്തിന് സമീപത്തുള്ള ചെങ്കടലില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ബോട്ടില്‍ കടലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ആ മനുഷ്യന്‍ തന്റെ സാഹസിക പ്രവൃത്തി നടത്തിയത്.

ബോട്ടിന്റെ വക്കിലിരുന്ന സഞ്ചരിക്കുന്ന ഇയാള്‍ ഒരു വശത്ത് നിന്ന് സ്രാവ് വരുന്നത് കണ്ട് അതിന്റെ പുറത്തേക്ക് കയറാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് വിജയിക്കുന്നില്ല.

തൊട്ടടുത്ത നിമിഷം തന്നെ ബോട്ടിന്റെ മറ്റൊരു വശത്ത് രണ്ടാമതൊരു സ്രാവ് വന്നതോടെ ഇയാള്‍ അതിന്റെ പുറത്ത് കയറി കടലിലൂടെ സഞ്ചരിക്കുകയാണ്. ഒപ്പമുള്ളയാളാണ് ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തിയത്.

Previous articleജയരാജനും മാധ്യമപ്രവർത്തകരും തമ്മിൽ പൊരിഞ്ഞ പോരാട്ടം, ഇടയിൽ കയറി വന്ന കുഞ്ഞു മാവേലി; വിഡിയോ
Next articleഡസ്റ്റ് ഡെവിൾ ചുഴലിക്കാറ്റായി ആഞ്ഞടിച്ചത് സെക്കന്റുകൾക്കുള്ളിൽ..

LEAVE A REPLY

Please enter your comment!
Please enter your name here