ഒഡിഷ കാലഹന്ദി ജില്ലയിലെ ബവാനിപട്നയിലാണ് സംഭവം. സൈക്കിളിൽ പോകുകയായിരുന്ന ആൾക്ക് നേരെ കരടി ചാടിവീഴുകയായിരുന്നു. ആക്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിയെത്തി വടികൊണ്ട് അടിച്ചും ഒച്ചവെച്ചും കരടിയെ ഓടിക്കുന്നതും കരടി ഓടിമറയുന്നതും വിഡിയോയിൽ കാണാം.
ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി സൈക്കിളുമായി പോയ വ്യക്തിയെ ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ഇയാെള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരടിയെ വടികൊണ്ട് അടിച്ചോടിച്ചശേഷം നാട്ടുകാർ ഇയാളെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
Save #wildlife😔
— Tirlochan Singh☬ (@tirlochan64) August 21, 2020
Bear attacks a man in bhawanipatna town today morning.😞😞#StayAware_StaySafe#StayHomeStaySafe🏠#savethewild
@kalahandia @AKalahandia @KldUlb_Bhpatna @otvnews @sambad_odisha @dfokl_bhpatna @Amar_BhPatna @Kalahandia1 pic.twitter.com/RHPrp5qku8