‘വെള്ളരിപ്രാവ്‌ ആദ്യമായ് എന്റെ ആത്മാവിൽ മുട്ടി വിളിച്ചപ്പോൾ’; പാട്ട് ജനിച്ച നിമിഷങ്ങൾ! വീഡിയോ പങ്കുവെച്ചു എം ജയചന്ദ്രൻ

‘സൂഫിയും സുജാതയും’ എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വെള്ളരിപ്രാവ്‌ ആദ്യമായ് എന്റെ ആത്മാവിൽ മുട്ടി വിളിച്ചപ്പോൾ എന്ന മനോഹരമായ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റെയും ഷാഫി കൊല്ലത്തിന്‍റേയും വരികള്‍ക്ക് എം.ജയചന്ദ്രൻ ആണ് ഈണം നൽകിയിരിക്കുന്നത്. നിത്യ മാമ്മൻ, സിയ ഉൾ ഹഖ്, അര്‍ജുൻ കൃഷ്ണ എന്നിവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഏറെ വൈറൽ ആയിരുന്നു.

മേക്കിങ് വീഡിയോ വൈറൽ ആയതിനു പിന്നാലെയാണ് ഇപ്പോൾ പാട്ടു പിറന്ന വഴി എം ജയചന്ദ്രൻ സോഷ്യൽ മീഡിയ വഴി സംഗീതപ്രേമികൾക്കായി പങ്ക് വയ്ക്കുന്നത്. ” വെള്ളരിപ്രാവ്‌ ആദ്യമായ് എന്റെ ആത്മാവിൽ മുട്ടി വിളിച്ചപ്പോൾ …. പാട്ട് ജനിച്ച നിമിഷങ്ങൾ …. എന്റെ സുഹൃത്തുക്കൾക്കായി … ഒത്തിരി ഒത്തിരി സ്നേഹത്തോടെ … കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു കോമ്പോസിങ് സെഷൻ നടന്നത് …. with loads n loads of love to my friends all around the world!”, എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് താരം പാട്ട് പങ്ക് വച്ചത്.

Previous articleഓരോ ദിവസവും ഇങ്ങനെ തുടിങ്ങിയാൽ എന്ത് ചെയ്യും; നടി സാധിക വേണുഗോപാൽ
Next articleഓട്ട്സ് (Oats) ന്റെ ഗുണങ്ങൾ എന്തെല്ലാം?ശരീരത്തിന് ഗുണകരമാകാൻ ഓട്ട്സ് കഴിക്കേണ്ടത് എങ്ങനെ ?

LEAVE A REPLY

Please enter your comment!
Please enter your name here