വിവാഹദിനത്തിൽ ആശുപത്രിയിലേക്ക് കിടക്കകളും ഓക്സിജൻ സിലണ്ടറും നൽകി മാതൃക;

വിവാഹദിനത്തിൽ ആശുപത്രിയിലേക്ക് കട്ടിലുകളും ഓക്സിജൻ സിലണ്ടറുകളും നൽകി നവദമ്പതികളുടെ മാതൃക. മഹാരാഷ്ട്ര സ്വദേശികളായ എറിക് ആന്റൺ ലോബോയും മെറിനുമാണ് സത്പാല ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിലേക്ക് 50 കട്ടിലുകൾ നൽകിയത്. കോവിഡ് കെയർ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ആശുപത്രി.

charity couple

2000 ആളുകളെ ക്ഷണിച്ച് നടത്താനിരുന്ന വിവാഹം കേവിഡിന്റെ പശ്ചാത്തലത്തിൽ 22 പേരിലേക്ക് ചുരുക്കി. ഇതോടെ വിവാഹത്തിന് മാറ്റിവെച്ച പണം മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ ഇവർ തീരുമാനിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ പല ആശുപത്രികളിലും മതിയായ സൗകര്യമില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കിടക്കകളും ഓക്സിജൻ സിലണ്ടറുകളും വാങ്ങി നൽകാമെന്ന് തീരുമാനത്തിലെത്തി.

തുടർന്ന് എംഎൽഎയും കലക്ടറുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചു. ഇവരുടെ സഹായത്തോടെയൊണ് ആവശ്യമായ അനുമതി ലഭിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് അനുയോജ്യമായ രീതിയിൽ കട്ടിലുകൾ നിർമിച്ചു. ഇതിനൊപ്പം കിടയ്ക്ക, തലയിണ, പുതപ്പ്, വിരി എന്നിവയും നൽകിയിട്ടുണ്ട്.

Previous articleട്രെൻഡിനൊപ്പം നമിതയും പേളിയും; പുത്തൻ ലുക്കിൽ ഞെട്ടിച്ച് കാളിദാസും അജുവും!
Next articleആശുപത്രിക്കിടക്കയില്‍ നകുല്‍ തമ്പിയുടെ കൈ ചേര്‍ത്ത് പിടിച്ചു, പിറന്നാൾ ആശംസകൾ പങ്കുവെച്ചു നടി പ്രിയ വാര്യർ

LEAVE A REPLY

Please enter your comment!
Please enter your name here