‘ലോകം മുഴുവന്‍ സുഖം പകരാൻ’; നൃത്തചുവടുകളുമായി തിരുവനന്തപുരത്തെ 24 വനിതാ ഡോക്ടര്‍മാർ; വിഡിയോ

കോവിഡ് ഭീതിയില്‍ കഴിയുമ്പോൾ വിശ്രമമില്ലാതെയുള്ള ജോലിയിലാണ് ആരോഗ്യപ്രവര്‍ത്തകള്‍. ഇത് മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും പ്രയാസങ്ങളും കുറയ്ക്കാന്‍ നൃത്താവിഷ്‌കാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം എസ് കെ ആശുപത്രിയില്‍ നിന്നുള്ള 24 വനിതാ ഡോക്ടര്‍മാര്‍. തുടര്‍ന്ന് എസ്‌കെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഈ ആശയം നിര്‍ദ്ദേശിക്കുകയും ചെയ്യുകയുമായിരുന്നു.

25-നും 60-നും ഇടയില്‍ പ്രായമുള്ള ഡോക്ടര്‍മാരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് ദിവസം കൊണ്ടാണ് വീഡിയോ ഷൂട്ട് ചെയ്ത് പുറത്തിറക്കിയത്. ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനത്തിന് ഇവര്‍ ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നൃത്തച്ചുവടുകള്‍ ദേശീയ മാധ്യമങ്ങളിലും വാർത്തയായിരിക്കുകയാണ്. അനസ്തെറ്റിസ്റ്റ് ഡോക്ടറായ കുക്കു ഗോവിന്ദനാണ് ഈ ആശയം അവതരിപ്പിച്ചത്. മറ്റൊരു അനസ്തെറ്റിസ്റ്റ് ഡോക്ടറായ ശരണ്യ കൃഷ്ണന്‍ നൃത്തം ഒരുക്കി.

Previous articleവിശ്വാസം ഇല്ലെങ്കില്‍ പിന്നെ അവിടെ പ്രണയമില്ല; വേര്‍പിരിയലിനെ കുറിച്ച് തുറന്ന് പറഞ്ഞു നയന്‍താര
Next articleകോവിഡ് കാലത്തെ ഡാന്‍സ് കാമ്പയിനുമായി നടി മാധുരി ദിക്ഷിത്; സംശയങ്ങള്‍ വീഡിയോ ചാറ്റ് വഴി തീര്‍ക്കാം

LEAVE A REPLY

Please enter your comment!
Please enter your name here