യുവതിയുടെ കയ്യിൽ നിന്നും നഷ്ടമായതാണ് സൺഗ്ലാസ് ധരിക്കാനുള്ള ഒറാങ് ഉട്ടാന്റെ രസകരമായ ശ്രമം

വളരെയധികം ബുദ്ധിയുള്ളവയാണ് ഒറാങ് ഉട്ടാനുകൾ. സങ്കീർണ്ണമായ പസിലുകളൊക്കെ മനുഷ്യനെപ്പോലെ അവ പരിഹരിക്കാറുണ്ട്. മാത്രമല്ല, ഉപകരണങ്ങൾ മനുഷ്യനെ പോലെ ഉപയോഗിക്കാനും അവയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ പല പഠനങ്ങളിലും ഇവ മനുഷ്യനുമായി വളരെയധികം അടുത്തുനിൽക്കുന്നവയാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഇന്തോനേഷ്യയിലെ ഒരു മൃഗശാലയ്ക്കുള്ളിൽ രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചയിലൂടെ അമ്പരപ്പിക്കുകയാണ് ഒരു ഉറാങ് ഉട്ടാൻ. ഒരു സന്ദർശകൻ ഉപേക്ഷിച്ച സൺഗ്ലാസ് ധരിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. ഒരു യുവതിയുടെ കയ്യിൽ നിന്നും നഷ്ടമായതാണ് സൺഗ്ലാസ്.

അതിന്റെ ഘടനയൊക്കെ ഒന്ന് പരിശോധിച്ച ശേഷം ഒറാങ് ഉട്ടാൻ ധരിച്ചു നോക്കുന്നു. വീണ്ടും പരിശോധിക്കുകയും വീണ്ടും ധരിക്കുകയും ചെയ്യുന്നു. സൺഗ്ലാസ് വെച്ച ശേഷം ചുറ്റും നോക്കി മാറ്റങ്ങൾ വിലയിരുത്തുന്നുമുണ്ട് ഒറാങ് ഉട്ടാൻ. ഇതിനോടൊപ്പം കയ്യിൽ ഒരു കുഞ്ഞുമുണ്ട്. കുഞ്ഞ് സൺഗ്ലാസ് തട്ടിയെടുക്കാൻ നോക്കുമ്പോൾ അത് തടയുകയാണ് അമ്മയായ ഒറാങ് ഉട്ടാൻ.

Previous articleവീല്‍ചെയറുമായി വീണത് റെയില്‍വേ ട്രാക്കിലേയ്ക്ക്; വൈറല്‍ വിഡിയോ
Next article80 ൽ നിന്നും 63 ലേക്കുള്ള മാറ്റം, വയറ് നിറയെ ഭക്ഷണം.! പി സി ഓ ഡിയും പ്രമേഹവും മാറ്റിയത് ഇങ്ങനെ; അനുഷ

LEAVE A REPLY

Please enter your comment!
Please enter your name here