മാധ്യമ പ്രവർത്തകന് നേരെ വനിതാ പോലീസ് കോൺസ്റ്റബിളിന്‍റെ അസഭ്യവർഷം, മുഖത്തടിച്ചു; വിഡിയോ…

കഴിഞ്ഞദിവസം നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയാൻ എത്തിയപ്പോഴാണ് ജയ്ഹിന്ദ് ടി.വി ക്യാമറമാനു നേരെ വനിതാ പോലീസ് കോൺസ്റ്റബിളിന്‍റെ അസഭ്യവർഷം. ക്യാമറമാന്‍റെ മുഖത്തടിച്ച വനിതാ കോൺസ്റ്റബിൾ ക്യാമറ തകർക്കുകയും ചെയ്തു. ഒരു പ്രകോപനവും കൂടാതെയാണു വനിതാ കോൺസ്റ്റബിളിന്റെ അസഭ്യവർഷം ഉണ്ടായത്.

ഈ സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും സ്‌പീക്കർക്കും പരാതി നൽകി. മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവഷിക ദിനാചരണ പരുപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവംനടന്നതു. യാതൊരു പ്രകോപണവുമില്ലാതെയാണ് വനിതാ പോലീസിന്റെ കയ്യേറ്റം. അസഭ്യ വർഷവുമായി എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്യാമറ മാനെ മർദ്ദിക്കുകയും ക്യാമറ ഉൾപ്പടെയുള്ള ഉപകരങ്ങൾ തകർക്കുകയും ചെയ്തു. ഇവരുടെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകർ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും അസഭ്യ വർഷം തുടരുകയായിരുന്നു. മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മർദനത്തിൽ പരുക്കേറ്റ ക്യാമറാമാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മ്യൂസിയം സ്റ്റേഷനിലും, മുഖ്യമന്ത്രിയ്ക്കും, നിയമസഭാ സ്‌പീകർക്കും പരാതി നൽകി. അക്രമത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ ഘടകവും പ്രതിഷേധം അറിയിച്ചു.

Previous article“എന്നെ തൊടരുത്, ഞാൻ സെലിബ്രിറ്റിയാണ്”; ആരാധികയെ ശകാരിച്ച റാണു മണ്ഡലിന്റെ വീഡിയോ
Next articleടിക്കറ്റ്ന്റെ ‘ബാലൻസ് തുക’ ഗൂഗിൾ പേയിലൂടെ അക്കൗണ്ടിലേക്ക്!

LEAVE A REPLY

Please enter your comment!
Please enter your name here