മഴയത്ത് സ്ലാബിനടിയിൽ കുടുങ്ങിയ ഒരു നായക്കുട്ടിയെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. നിരവധിപ്പേരാണ് ഈ ഉദ്യോഗസ്ഥന്റെ സഹജീവി സ്നേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തു കഴിഞ്ഞു. ‘കാഴ്ചക്കാരായി ഞങ്ങൾ മാറി നിൽക്കില്ല.. ഒപ്പമുണ്ടാകും’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്തായാലും വീഡിയോ വൈറലായതോടെ മികച്ച പ്രതികരണങ്ങളാണ് ഈ ഉദ്യോഗസ്ഥനെ തേടിയെത്തുന്നത്. ചൂടും മഴയും ഒന്നും വകവയ്ക്കാതെ കർമ്മനിരതരായിരിക്കുന്ന പൊലീസുകാരെ അഭിന്ദിച്ചും നിരവധി കമന്റുകൾ എത്തുന്നുണ്ട്.