ബോണറ്റിൽ കിളി കൂടുകൂട്ടി; ബെൻസ് പുറത്തിറക്കാതെ ദുബായ് ഷെയ്ഖിന്റെ കരുതല്‍: വിഡിയോ

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്നേഹത്തിന്റെയും കരുതലിനെയും കുറിച്ചാണ് ഇപ്പോൾ ചർച്ച. ഒരു ചെറു കിളിക്ക് കൂടു കൂട്ടാനായി കോടികൾ വിലയുള്ള തന്റെ ബെൻസ് വിട്ടു നൽകിയിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. ഒരു ജീവനും നിസാരമല്ല, ഏറെ പ്രാധാന്യമുണ്ടെന്ന് കാട്ടിത്തരികയാണ് അദ്ദേഹം. ബെൻസ് ജീപ്പ് കുറച്ചുനാളായി ബാരിക്കേഡ് വെച്ച് നിർത്തിയിട്ടിരിക്കുകയാണ്. അതിനെ ശല്യം ചെയ്യാതെ ഇരിക്കാനാണ് വണ്ടി അനക്കാതെ ഇട്ടേക്കുന്നത്.

ഷെയ്ഖ് ഹംദാൻ തന്നെ ഇസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്ത് വിഡിയോയിലാണ് മെഴിസിഡീസ് ബെൻസ് ജി63 എഎംജിയിൽ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കിളിയുടെ കാര്യം പുറം ലോകം അറിഞ്ഞത്. കൂടുകൂട്ടുക മാത്രമല്ല മുട്ടയിട്ട് അടയിരിക്കുകയാണ് കിളി. കൂടുകൂട്ടിയത് കണ്ട് മറ്റുള്ളവരോടെ വാഹനത്തിന് അടുത്തേക്ക് പോകരുതെന്നും അദ്ദേഹം നിർദ്ദേശം നല്കിയിട്ടിട്ടുണ്ട്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ് ജി63 എഎംജി. 5.5 ലീറ്റർ വി– ട്വിൻ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 572 ബിഎച്ച്പി കരുത്തും 760 എൻഎം ടോർക്കുമുണ്ട്.

Previous articleമോളെ സല്യൂട്ട്; ഒൻപത് വയസ്സുകാരി ‘മയൂഖ’ യുടെ അവസരോചിത ഇടപെടൽ, മൂന്ന് വയസ്സുകാരൻ്റെ ജീവൻ തിരിച്ചു കിട്ടി
Next articleകലാഭവൻ മണിചേട്ടന്റെ ആദ്യ അഭിമുഖം; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here