ബോട്ടിൽ ക്ലാസുകൾ എടുത്ത് അധ്യാപകർ

ഇന്ത്യയിൽ പലയിടങ്ങളും മഴ തുടരുകയാണ്… കനത്ത മഴയെത്തുടർന്ന് ബീഹാറിന്റെ പലയിടങ്ങളും വെള്ളം കയറിയ സ്ഥിതിയിലാണ്. മഴ കുറഞ്ഞെങ്കിലും വെള്ളം താഴാത്ത പ്രദേശങ്ങളും ഉണ്ട്. ഈ സാഹചര്യത്തിൽ ബിഹാറിലെ കതിഹാർ ജില്ലയിലെ മണിഹാരി പ്രദേശത്തെ ചില അധ്യാപകർ തങ്ങളുടെ കുട്ടികളെ സഹായിക്കാനായി മുന്നോട്ടെത്തിയിരിക്കുന്നത്.

പ്രദേശത്ത് കെട്ടിയിട്ട ബോട്ടുകളിൽ ഇരുന്ന് കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയാണ് ഇവിടുത്തെ ചില അധ്യാപകർ. പ്രധാനമായും പത്താം ക്ലാസിലെ കുട്ടികൾക്കാണ് ഇവർ ക്ലാസുകൾ എടുക്കുന്നത്. ‘തങ്ങൾക്ക് വേറെ വഴിയില്ലാത്തതിനാലാണ് ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്നത്,

bht

കഴിഞ്ഞ ആറു മാസത്തോളമായി ഇവിടെ പ്രളയജലം താഴുന്നില്ല ഈ സാഹചര്യത്തിലാണ് ബോട്ടിൽ ക്ലാസുകൾ എടുക്കുന്നതിനായി തങ്ങൾ മുന്നോട്ട് വന്നത്’ എന്നാണ് ഈ അധ്യാപകർ പറയുന്നത്.

അതേസമയം എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന പ്രദേശമാണ് മണിഹാരി. വെള്ളം കയറിയാൽ ഇവിടെ നിന്നും ഇത് ഇറങ്ങിപ്പോകാൻ വലിയ ബുദ്ധിമുട്ടാണ്. ഇത്തവണ കൊവിഡിന് പിന്നാലെ പ്രളയം കൂടി എത്തിയതോടെ വലിയ ദുരിതത്തിലാണ് ഈ പ്രദേശവാസികൾ.

Previous articleസോഷ്യൽ മീഡിയയിൽ വൈറലായി വിമാനത്തില്‍ ഡാൻസ് ചെയ്ത് എയര്‍ഹോസ്റ്റസ്; വൈറൽ വീഡിയോ
Next articleവീടിന്റെ ടെറസ്ൽ സുജിത് വരച്ചത് മമ്മൂട്ടിയുടെ കിടിലൻ ചിത്രം; വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here