‘ബെല്ലാ ചാവോ’യ്ക്ക് ഒറിജിനലിനെ വെല്ലുന്ന ഗുജറാത്തി വേർഷൻ – വൈറൽ വിഡിയോ

ലോകപ്രസിദ്ധ സ്പാനിഷ് വെബ് സീരിസായ മണി ഹെയ്‌സ്‌റ്റിലൂടെ എല്ലാവരും ഏറ്റുപാടിയ ഗാനമാണ് ‘ബെല്ലാ ചാവോ..’. അതിജീവനത്തിന്റെ ഈ സംഗീതം ഇറ്റലിയിലെ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തിരുന്ന ഒരുകൂട്ടം കര്‍ഷക സ്ത്രീകള്‍ അതിജീവനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പേ പാടിയതാണ്.

പിന്നീട് സീരിസിൽ എത്തിയതോടെ അത് ലോക പ്രസിദ്ധമായി മാറി. അതിജീവനത്തിന്റെ ഈ ഗാനം ഏറ്റുപാടിയവരുടെ എണ്ണം ചെറുതല്ല. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ വീണയിൽ ബെല്ലാ ചാവോ ഗാനം മീട്ടിയത് വൈറലായിരുന്നു.

ഇപ്പോഴിതാ, ഗാനത്തിന് ഒരു ഗംഭീര നാടൻ വേർഷൻ എത്തിയിരിക്കുകയാണ്. ഗുജറാത്തിൽ ഒരു ക്ഷേത്രത്തിൽ ഭക്തിഗാനമേളയ്ക്ക് ഒപ്പമാണ് ഒരു ഗായകൻ ഹാർമോണിയത്തിന്റെയും മൃദംഗത്തിന്റെയും ഒപ്പം ബെല്ലാ ചാവോ ഗാനം ആലപിച്ചത്.

വരികൾ വ്യക്തമല്ലെങ്കിലും ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഗായകൻ ആലപിക്കുന്നത്. ചിലർക്ക് പ്രിയ ഗാനം ഇങ്ങനെ നാടൻ രീതിയിൽ അവതരിപ്പിച്ചു എന്ന ഖേദമുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലെല്ലാം ഗുജറാത്തി വേർഷനു ഗംഭീര സ്വീകാര്യതയാണ്.

രാജ്‌വീർ റാത്തോഡ് എന്നയാളാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഒട്ടേറെ ആളുകളാണ് വിഡിയോ ഇതിനോടകം ഷെയർ ചെയ്തത്. മുൻപ് ഡൽഹിയിലെ കാർഷിക പ്രതിഷേധത്തിന്റെ സമയത്ത് ബെല്ലാ ചാവോയുടെ ഈണത്തിൽ ഒരുക്കിയ ഒരു ഗാനവും വൈറലായി മാറിയിരുന്നു.

Previous articleസമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറി ഈ കൊച്ചമ്മയും തങ്കപ്പനും; വീഡിയോ
Next articleമുല്ലപ്പൂ ചൂടി സാരിയണിഞ്ഞ് ശോഭന; സോഷ്യൽ മീഡിയയിൽ വൈറലായി ശോഭനയുടെ വീഡിയോ..

LEAVE A REPLY

Please enter your comment!
Please enter your name here