ബഹിരാകാശത്ത് വെച്ച് തേൻകുപ്പി തുറന്നാൽ എന്ത് സംഭവിക്കുന്നത്; വിചിത്രമായ വീഡിയോ കണ്ടു നോക്കൂ…

ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷമായതുകൊണ്ട് അവിടെ വ്യത്യസ്ത വസ്തുക്കൾ എങ്ങനെ ചലിക്കുന്നു എന്ന് പല വിധത്തിൽ കാണുകയും അറിയുകയും ചെയ്തിട്ടുള്ളവരാണ് എല്ലാവരും.

ഒരു കുപ്പിയിൽ നിന്നും വെള്ളമൊഴിക്കുമ്പോൾ എങ്ങനെയാണു അത് ബഹിരാകാശത്ത് പെരുമാറുന്നത് എന്ന കാഴ്ചകൾ യൂട്യൂബിൽ ലഭ്യമാണ്. എന്നാൽ, എല്ലാ ഖര-ദ്രാവക വസ്തുക്കളും ബഹിരാകാശത്ത് ഒരേ രീതിയിലല്ല പെരുമാറുക.

അതിന് ഉത്തമ ഉദാഹരണമാണ് ബഹിരാകാശത്ത് വെച്ച് തുറന്ന തേൻകുപ്പിയുടെ കാഴ്ച. ഒരു ബഹിരാകാശയാത്രികൻ, ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ തേൻ പുറത്തേക്ക് വരുന്നതിന്റെ വിചിത്രമായ കാഴ്ച പകർത്തിയതാണ് കൗതുകമാകുന്നത്.

കനേഡിയൻ സ്പേസ് ഏജൻസിയിലെ ബഹിരാകാശയാത്രികനായ ഡേവിഡ് സെന്റ്-ജാക്വസാണ് തേൻകുപ്പിയുടെ വിഡിയോ പങ്കുവെച്ചത്. തേനിന്റെ വിചിത്രമായ സ്വഭാവം ഞാൻ പൂജ്യം ഗ്രാവിറ്റിയിൽ കാണിച്ചുതരാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തേൻകുപ്പിയുടെ അടപ്പ് തുറക്കുന്നത്.

Previous article80 ൽ നിന്നും 63 ലേക്കുള്ള മാറ്റം, വയറ് നിറയെ ഭക്ഷണം.! പി സി ഓ ഡിയും പ്രമേഹവും മാറ്റിയത് ഇങ്ങനെ; അനുഷ
Next articleകൊഞ്ചം ആസൈ… കൊഞ്ചം കനവ്… സാരിയിൽ അതിസുന്ദരിയായി അനുശ്രീയുടെ ഡാൻസ് വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here