പൂർണമായും വീട്ടുകാർ ആലോചിച്ച് നടത്തുന്ന കല്യാണമാണ്; ആവീട്ടിലേക്ക് കയറിച്ചെല്ലുന്നത് എന്റെ ഭാഗ്യമാണ്; ഹെയ്‌ദി സാദിയ

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റ് ഹെയ്‌ദിയുടെ വിവാഹമാണ്, അഥർവാണ് വരൻ. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇതേപ്പറ്റി ഹെയ്‌ദി ഇതിനെ പറ്റി സംസാരിക്കുന്നത്. പൂർണമായും വീട്ടുകാർ നടത്തുന്ന വിവാഹമാണ്, എന്നെ മരുമകളായി സ്വീകരിച്ചു കഴിഞ്ഞു അവർ എന്നും ഹെയ്‌ദി കൂട്ടിച്ചേർക്കുന്നു.

73370613 157294378699591 1567782622044618752 o

ഹെയ്‌ദിയുടെ വാക്കുകളിലേക്ക്, “വിശ്വാസം ഞങ്ങളുടെ മനസിലാണ്. അതു കൊണ്ട് തന്നെയാണ് വിവാഹം സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം ആയിരിക്കും എന്ന് മുൻകൂട്ടി നിശ്ചയിച്ചത്. പിന്നെ വിവാഹം ജനുവരി 26ന് തന്നെയാക്കിയതിൽ മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്. റിപ്പബ്ലിക് ഡേ കൂടിയായ അന്നു ഞങ്ങളുടെ ഈ ഒരുമിക്കലിലൂടെ മതമൈത്രിയുടെ സന്ദേശം കൂടി നൽകുന്നുണ്ട്. എന്റെ അമ്മ രഞ്ജു രഞ്ജിമാരുടെ ആശീർവാദത്തോടു കൂടിയാണ് ഞാൻ അഥർവിന്റെ കൈപിടിക്കുന്നത്. ഈ ആലോചന കൊണ്ടു വന്നതും അമ്മയാണ്. അടുത്തറിഞ്ഞപ്പോൾ എനിക്കും നൂറുവട്ടം സമ്മതം. അഥർവിന്റെ അച്ഛൻ മോഹനനും അമ്മ ലതികയും ഞങ്ങളുടെ വിവാഹത്തിൽ സാക്ഷിയാകും. പൂർണമായും കുടുംബങ്ങൾ ആലോചിച്ചു നടത്തുന്ന വിവാഹമാണിത്.

75446628 157376202024742 7512753319534657536 o

പൂർണമായും അവർ എന്ന മരുമകളായി അംഗീകരിച്ചു കഴിഞ്ഞു. ഹരിപ്പാടുള്ള അവരുടെ കുടുംബത്തിലേക്ക് കയറിച്ചെല്ലുന്നത് ഭാഗ്യമായി ഞാൻ കരുതുന്നു. എറണാകുളത്തെ എൻഎസ്എസ് കരയോഗം ഹാളിൽ വച്ചാണ് വിവാഹം. കരയോഗം സൗജന്യമായാണ് വിവാഹ വേദിയും ഓഡിറ്റോറിയവും ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. വിവാഹ ആലോചന തൊട്ട് വിവാഹം വരെയുള്ള കാലം ഞങ്ങൾക്ക് ഒന്നാന്തരം പ്രണകാലം കൂടിയായിരുന്നു. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നടക്കുന്ന ഒത്തുചേരലുകൾ തന്നൊയായിരുന്നു ഞങ്ങളുടെ പ്രണയ പശ്ചാത്തലങ്ങൾ. ഇത് ധർമ കല്യാണമാണ് ഇതെന്ന മട്ടിൽ ചിലർ പറഞ്ഞു പരത്തുന്നുണ്ട്. ഞങ്ങളാൽ ആകും വിധം എല്ലാ നിറവോടും കൂടിയാണ് എന്റെ അമ്മമാർ‌ ഈ വിവാഹം നടത്തുന്നത്.

nbvnbn

ട്രാൻസ്ജെൻഡർ കല്യാണങ്ങള്‍ കണ്ട് ഹാലിളകുന്നവർ ആദ്യം ചോദിക്കുന്നത് കുഞ്ഞുങ്ങളുണ്ടാകുമോ? എന്നാണ്. ആ ചോദ്യങ്ങളുമായി എന്തായാലും ഞങ്ങളുടെ നേർക്ക് വരേണ്ട. സാധാരണ കല്യാണങ്ങൾ കണ്ടിട്ട് അവർക്കൊക്കെ കുഞ്ഞുണ്ടാകുമോ പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ച് ആരും വരാറില്ലല്ലോ. സാധാരണ ദമ്പതിമാർക്ക് കുഞ്ഞുങ്ങളുണ്ടാകുമോ എന്ന് പ്രവചിക്കുന്നതോ, സ്പേം കൗണ്ടോ എടുക്കുന്നത് കണ്ടിട്ടില്ല. ഞങ്ങളെയും വെറുതേ വിട്ടേക്കൂ. പിന്നെ കുഞ്ഞിനെ ദത്തെടുക്കുന്നതു പോലെയുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല. ഭാവിയിൽ ആലോചിച്ച് തീരുമാനിക്കും. ആവശ്യത്തിന് പക്വതയും കാര്യപ്രാപ്തിയും ഉള്ളവരാണ് ഞങ്ങൾ എന്ന ആത്മവിശ്വാസമുണ്ട്. ബാക്കിയെല്ലാം വരും പോലെ. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിചെയ്യുകയാണ് അഥർവ്”

74465148 470947166829516 3848865814811770880 o
Previous articleമാമ്പഴം മോഷ്ടിക്കാന്‍ അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടന്ന കാട്ടാന; വീഡിയോ
Next articleനിലാവ് പോലുള്ള നിന്നിലെ ആ പുഞ്ചിരി എന്നും നിന്നുടെ മുഖത്ത് നിലനിൽക്കട്ടെ..!

LEAVE A REPLY

Please enter your comment!
Please enter your name here