പാട്ട് റെക്കോർഡിങ്ങിനിടെ മേൽക്കൂര പൊട്ടിവീണു അമ്മ താഴേക്ക്; വീഡിയോ

സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സംഗീത മത്സരത്തിന്റെ ഭാഗമായുള്ള മകളുടെ ഓഡീഷന് വേണ്ടിയുള്ള റെക്കോർഡിങ്ങിനിടെ മേൽക്കൂര ഇടിഞ്ഞ് അമ്മ താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ വീഡിയോയിലെ ‘അമ്മയുടെ സ്നേഹ വിവരങ്ങൾ അന്വേഷിച്ച് നിരവധിപ്പേരാണ് എത്തിയത്. എന്നാൽ ‘അമ്മ സുരക്ഷിതയാണെന്ന് പറയുകയാണ് മകൾ ലിസ്.

അമേരിക്കയിലാണ് സംഭവം നടന്നത്. ലിസ് സാൻ മിലൻ എന്ന യുവതിയുടെ പാട്ടിനിടെയാണ് തട്ടും പുറം വൃത്തിയാക്കികൊണ്ടിരുന്ന ലിസിന്റെ ‘അമ്മ മേൽക്കൂര ഇടിഞ്ഞ് താഴേക്ക് വീണത്.

ഓഡീഷന് വേണ്ടി ലിസ് വളരെ മനോഹരമായി പാടുന്നതിനിടെയാണ് വലിയ ഒരു ശബ്ദം പിന്നിൽ നിന്നും കേൾക്കുന്നത്. തിരിഞ്ഞ് നോക്കിയ ലിസ് മേൽക്കൂര ഇടിഞ്ഞ് അതിൽ തൂങ്ങിക്കിടക്കുന്ന അമ്മയെയാണ് കാണുന്നത്.

Previous articleസൈബർ ലോകത്ത് താരമായി ക്ലാസിക്കൽ നൃത്തചുവടുകളുമായെത്തിയ മുത്തശ്ശി; വീഡിയോ
Next article‘വലയിൽ കുരുങ്ങിയ മത്സ്യകന്യക; നടി ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്..

LEAVE A REPLY

Please enter your comment!
Please enter your name here