പബ്‌ജി നിരോധിച്ചതിൽ പ്രതിഷേധവുമായി ഒരു കൂട്ടം ചെറുപ്പക്കാർ; വീഡിയോ

പബ്ജി നിരോധിച്ചതിൽ പ്രതിഷേധവുമായി ഒരുകൂട്ടം യുവാക്കള്‍. കഴിഞ്ഞ ദിവസമാണ് ചൈനീസ് ആപ്പായ പബ്‌ജി ഇന്ത്യയിൽ നിരോധിച്ചത്.ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍‌ പ്രചരിക്കുന്നത് ഇതിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളുടെ വീഡിയോ ആണ്. പത്തനംതിട്ട ജില്ലയിലെ വായ്‍പൂര് എന്ന സ്ഥലത്തു നിന്നുള്ളതാണ് വീഡിയോ .

ലോകം മുഴുവന്‍ പബ്ജി കളിക്കുമ്പോള്‍ എന്തിനാണ് ഇന്ത്യയില്‍ മാത്രം ഇത് നിരോധിച്ചതെന്നാണ് ഇവരുടെ ചോദ്യം.ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയാണ് പബ്ജി ഉള്‍പ്പടെ 118 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടി.വകുപ്പിന്റേതാണ് തീരുമാനം.

പബ്ജി യഥാ‌ത്ഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. സോളാണ് കമ്പനിയുടെ ആസ്ഥാനം.3.3 കോടി ജനങ്ങളാണ് ഇന്ത്യയിൽ മാത്രം പബ്ജി കളിച്ചു കൊണ്ടിരുന്നത്. ഇവർക്കൊക്കെ തിരിച്ചടിയാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.സോഷ്യൽ മീഡിയയിൽ ഇതിനെ പ്രതിബാധിച്ച് നിരവധി പേർ തങ്ങളുടെ വിമർശനങ്ങളും അറിയിച്ചു.

Previous article99-ആം വയസിൽ പിയാനോ വായിക്കുന്ന മുത്തശ്ശി; വീഡിയോ വൈറൽ
Next articleസാരിത്തുമ്പു മടക്കിക്കുത്തി, കുതിച്ചുചാടി തലകുത്തിമറിയുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍

LEAVE A REPLY

Please enter your comment!
Please enter your name here