നൃത്തത്തിനിടെയിലും മാസ്‌ക് ധരിക്കാൻ കാണിച്ച ഈ കുഞ്ഞുമോന്റെ കരുതലിനെ അഭിനന്ദിച്ചു സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഒരു ഡാൻസ് വിഡിയോ. തെരുവിലെ ചെളിയിൽ നിന്നുകൊണ്ട്‍ വളരെ രസകരമായാണ് ഈ കുഞ്ഞുമോൻ നൃത്തം ചെയ്യുന്നത്. നൃത്തത്തിനപ്പുറം മുഖത്ത് നിന്നും മാസ്ക് മാറ്റാതെനിന്നുകൊണ്ടുള്ള ഈ കുഞ്ഞിന്റെ കരുതലിനും മികച്ച അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവനീഷ് ശർമ്മയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

‘ആരും കാണുന്നില്ല എന്ന് കരുതി എല്ലാം മറന്ന് നൃത്തം ചെയ്യുക, വേദനിപ്പിക്കാതെ സ്നേഹിക്കുക, ആരും കേൾക്കാനില്ലാത്തതുപോലെ പാടുക, സ്വർ​ഗമാണെന്ന് കരുതി ജീവിക്കുക’ എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു ഈ വിഡിയോ.

ഈ കുഞ്ഞുമോനെപോലെ എല്ലാം മറന്ന് നൃത്തം ചെയ്യാൻ പറ്റുക വലിയ ഭാഗ്യമെന്നാണ് പലരും കുറിയ്ക്കുന്നത്. ഈ നൃത്തത്തിനിടെയിലും മാസ്‌ക് ധരിക്കാൻ കാണിച്ച ഈ കുഞ്ഞുമോന്റെ കരുതലിനെ അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേർ എത്തുന്നുണ്ട്.

Previous articleറഷ്യന്‍ വീഥികളില്‍ സാരിയുടുത്ത് പ്രിയ വാര്യരുടെ നൃത്തം; വിഡിയോ വൈറൽ
Next articleനിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ ലിംഗമാറ്റ സർജറിക്കു വിധേയമാക്കുന്നതിനു കാരണം

LEAVE A REPLY

Please enter your comment!
Please enter your name here