സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഒരു ഡാൻസ് വിഡിയോ. തെരുവിലെ ചെളിയിൽ നിന്നുകൊണ്ട്‍ വളരെ രസകരമായാണ് ഈ കുഞ്ഞുമോൻ നൃത്തം ചെയ്യുന്നത്. നൃത്തത്തിനപ്പുറം മുഖത്ത് നിന്നും മാസ്ക് മാറ്റാതെനിന്നുകൊണ്ടുള്ള ഈ കുഞ്ഞിന്റെ കരുതലിനും മികച്ച അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശർമ്മയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
‘ആരും കാണുന്നില്ല എന്ന് കരുതി എല്ലാം മറന്ന് നൃത്തം ചെയ്യുക, വേദനിപ്പിക്കാതെ സ്നേഹിക്കുക, ആരും കേൾക്കാനില്ലാത്തതുപോലെ പാടുക, സ്വർഗമാണെന്ന് കരുതി ജീവിക്കുക’ എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു ഈ വിഡിയോ.
ഈ കുഞ്ഞുമോനെപോലെ എല്ലാം മറന്ന് നൃത്തം ചെയ്യാൻ പറ്റുക വലിയ ഭാഗ്യമെന്നാണ് പലരും കുറിയ്ക്കുന്നത്. ഈ നൃത്തത്തിനിടെയിലും മാസ്‌ക് ധരിക്കാൻ കാണിച്ച ഈ കുഞ്ഞുമോന്റെ കരുതലിനെ അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേർ എത്തുന്നുണ്ട്.
“Dance like no one is watching, love like you've never been hurt; sing like no one is listening, and live like it's heaven on earth.” pic.twitter.com/2V0lW6JP8I
— Awanish Sharan (@AwanishSharan) July 18, 2021