തുണിയും അഴിക്കുമോ; മോശം കമന്റിനു മറുപടിയായി പോസ്റ്റ്; വൈറൽ

നെൽസൺ ജോസെഫിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

നിങ്ങളൊരുപക്ഷേ കണ്ടുകാണും. . . .
പ്രതിഷേധിക്കുന്നവർക്ക്‌ പാർലെ ജിയുടെ ബിസ്കറ്റ്‌ നൽകുന്ന ഒരു പെൺകുട്ടിയുടെ ചിത്രം. അതുപോലെയുള്ള ചെറിയ ചെറിയ നന്മകൾ കണ്ട്‌ സന്തോഷിച്ചിട്ടുമുണ്ടാവും. അതെക്കുറിച്ചുള്ള ഒരു വാർത്തയ്ക്ക്‌ കീഴിൽ ആ കുട്ടിയെക്കുറിച്ച്‌ ഒരുത്തനറിയേണ്ടിയിരുന്നത്‌ എന്തായിരുന്നെന്ന് കേൾക്കേണ്ടേ? ” തുണിയും അഴിക്കുമോ ” എന്ന്. എന്തൊരു ചീഞ്ഞ ചോദ്യമാണതെന്നതിനു വിശദീകരണമാവശ്യമില്ല.അയാളുടെ മകളുടെ പ്രായം കാണും ആ കുട്ടിക്ക്‌ അത്‌ ഒറ്റപ്പെട്ട ഒരു സംഭവമായി കരുതാൻ കഴിയുന്നില്ല. കാരണം സമാനമായ അധിക്ഷേപങ്ങൾ, കാർട്ടൂണുകൾ, ലൈംഗിക അധിക്ഷേപങ്ങൾ. ഒന്നിലധികമിടങ്ങളിൽ കണ്ടു.

ഹൃദയത്തിലും തലയിലും മാത്രമല്ല, ശരീരം മുഴുവൻ വെറുപ്പ്‌ നിറഞ്ഞ്‌ പുറത്തേക്കൊഴുകുകയാണ് അക്കൂട്ടരുടെ. അത്‌ മാത്രമല്ല അവർക്ക്‌ വിഷമിക്കാനുള്ള കാരണം. ഇന്നലെ വരെ വീടിനകത്തിരുന്നവർ, ശബ്ദമുയരാത്തവർ ഇന്ന് തെരുവിൽ ശബ്ദമുയർത്തുന്നു. രാത്രിയിൽ പുറത്തിറങ്ങുന്നു. ചാനൽ മൈക്കിനു മുന്നിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. എങ്ങനെ സഹിക്കും അല്ലേ? സഹിക്കണമെടോ, രാത്രിയിൽ പുറത്തിറങ്ങാൻ സമ്മതിക്കാഞ്ഞ, ജീവനു ഒരു കാൻ പെട്രോളിന്റെ വിലയിട്ട, ചുമ്മാ കത്തിച്ചുകളഞ്ഞ അവരുടെ ശബ്ദം അതേ തെരുവിലുയരണം. ഇത്‌ അവരുടെ കൂടി സമയമാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇത്‌ സമത്വത്തിനു വേണ്ടി കൂടിയുള്ള പോരാട്ടമാണ്, അവർ പോരാടും.

നിങ്ങൾ നിശബ്ദരാക്കാൻ ശ്രമിച്ച നാവുകൾ കൊണ്ട്‌. നിങ്ങൾ കീഴടക്കാൻ ശ്രമിച്ച തലച്ചോർ കൊണ്ട്‌. പുരുഷന്മാർക്ക്‌ സ്ത്രീകൾ തെരുവിൽ സംരക്ഷണമൊരുക്കുന്നത്‌ നിങ്ങൾ കാണും. വെറുപ്പിന്റെ കോട്ടകൾ ആരുയർത്തിയാലും അവരത്‌ തകർക്കും അതാണു കാവ്യനീതി.

Previous articleവ്യത്യസ്തമായൊരു പ്രതിഷേധവുമായി വരനും വധുവും; വൈറൽ സേവ് ദി ഡേറ്റ്
Next articleനന്ദുവിലൂടെ പരീക്ഷണം നടത്തി ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കാൻസറിനുള്ള മരുന്ന്; വൈറൽ പോസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here