കുസൃതി കാണിക്കുന്ന കുട്ടിയാന; വീഡിയോ

ആനയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാനാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് 12 ആനദിനമായി ആചരിക്കുന്നത്. ആനദിനത്തില്‍ ആനകളുടെ കൂട്ടയോട്ടത്തിന് ഒപ്പം എന്ന ആമുഖത്തോടെ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

പ്രതിദിനം ശരാശരി 50 ആനകള്‍ വേട്ടയാടലിന് വിധേയമാകുന്നതായി സുശാന്ത ഐഎഫ്എസ് ഓര്‍മ്മിപ്പിച്ചു. ആനകളുടെ സസൈ്വര്യവിഹാരത്തിന് ആനക്കൊമ്പിന് ‘നോ’ പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുഴ കടന്ന് കൂട്ടമായി ആനകള്‍ ഓടുന്നതാണ് വീഡിയോയിലുളളത്. നൂറു കണക്കിന് ആനകളെ ദൃശ്യത്തില്‍ കാണാം. വീഡിയോ കണ്ടാല്‍ ആദ്യം എത്താനുളള മത്സരം എന്ന് തോന്നാം.

ഇതിന് പുറമേ ഒരു കുട്ടിയാനയുടെ കുസൃതികളും സുശാന്ത നന്ദ പങ്കുവെച്ചിട്ടുണ്ട്. പഴക്കുലകള്‍ തളളിനീക്കുന്ന കുട്ടിയാനയുടെ കുസൃതിയാണ് വീഡിയോയിലുളളത്.

Previous articleകുഞ്ഞ് സുജാതയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ
Next article‘ചേച്ചിയുടെ സോങ് ഞാനൊന്ന് ഡബ്ബ് ചെയ്തിട്ടുണ്ട്; ഒരു ശ്രമം മാത്രം.. ആവർത്തന; വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here