ഒരു കൈകൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ഗിന്നസ് ലോക റെക്കോർഡ്സിൽ ഇടം നേടി ഒരു കൊച്ചുമിടുക്കി; വീഡിയോ

പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപിച്ച കുഞ്ഞു മിടുക്കിയാണ് പതിനൊന്ന് വയസുകാരിയായ സാംഖവി രത്തൻ. സാംഖവിയുടെ വലത് കൈയ്ക്ക് ചലനശേഷി കുറവാണ്. എന്നാൽ ഒറ്റകൈകൊണ്ട് 30 റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ഗിന്നസ് ലോക റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് സാംഖവി.

ഹൂല ഹൂപ്പിങ് ചെയ്തുകൊണ്ടാണ് സാംഖവി ഈ മുഴുവൻ റൂബിക്സ് ക്യൂബുകളും സോൾവ് ചെയ്തത്. വളയം താഴെ വീഴിക്കാതെ വളരെയധികം ശ്രദ്ധിച്ച് വേണം ഹൂല ഹൂപ്പിങ് ചെയ്യാൻ. അതിന് പുറമെ വളരെ അധികം ശ്രദ്ധ ആവശ്യമായ മറ്റൊന്നാണ് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുക എന്നതും.

ഒരേസമയം ഇവ രണ്ടും അനായാസും ചെയ്യുന്ന ഈ കുഞ്ഞുമിടുക്കിയെത്തേടി ഇപ്പോൾ ഗിന്നസ് ലോക റെക്കോർഡ്‌സും എത്തിക്കഴിഞ്ഞു. ഒരു മണിക്കൂർ സമയം കൊണ്ടാണ് 30 റൂബിക്സ് ക്യൂബുകൾ സാംഖവി സോൾവ് ചെയ്‌തത്‌. ഇതിന് മുൻപുള്ള 25 റൂബിക്സ് ക്യൂബ് എന്ന റെക്കോർഡാണ് ഈ മിടുക്കി തകർത്തത്.

ഇന്ത്യൻ സ്വദേശിയായ സാംഖവി രത്തനും കുടുംബവും കാനഡയിലാണ് സ്ഥിരതാമസം. വളരെയധികം കഠിന പരിശ്രമത്തിലൂടെയാണ് സാംഖവി ഈ വിജയം സ്വന്തമാക്കിയത്.

Previous article‘പട്ടത്തിനൊപ്പം പറന്നുയർന്ന കുഞ്ഞ്; അശ്രദ്ധ അപകടത്തിന് കാരണമാകും.! വീഡിയോ
Next articleകൈയിൽ ഇരുന്ന് ആപ്പിൾ കഴിക്കുന്ന തത്തമ്മ..കൗതുക വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here