ഈ മുത്തശ്ശിക്ക് സഹയഹസ്തവുമായി സോഷ്യൽ മീഡിയ; വീഡിയോ

ആരിഫ് ഷാ എന്ന പത്രപ്രവർത്തകൻ പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അമൃത്സറിലെ റാണി ദാബാഗ് പ്രദേശത്ത് ഒരു ജ്യൂസ് സ്റ്റാൾ നടത്തുന്ന മുത്തശ്ശിയാണ് വീഡിയോയിലുള്ളത്. എൺപതുവയസുകാരിയായ ഈ മുത്തശ്ശി സ്വന്തം കാര്യങ്ങൾക്കായുള്ള ചിലവ് മറ്റാരെയും ആശ്രയിക്കാതെ നേടുന്നത്

ഈ ജ്യൂസ് സ്റ്റാളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ്. എന്നാൽ, ലോക്ക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം മുത്തശ്ശിയുടെ കടയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറച്ചു. അതുകൊണ്ടുതന്നെ അവരുടെ നിത്യേനയുള്ള ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

നഗരത്തിൽമുത്തശ്ശിയുടെ കട സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥാനം ആളുകൾക്ക് പങ്കുവെച്ചുകൊണ്ട് ആരിഫ് ഷാ അവർക്കായി സഹായം അഭ്യർത്ഥിച്ചു. നിരവധി ആളുകൾ വിഡിയോക്ക് പിന്തുണയുമായി എത്തി.

മറ്റുചിലർ ഈ പ്രായത്തിൽ അവരെ വിശ്രമിക്കാൻ അനുവദിക്കണം എന്നാണ് കമന്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും മുത്തശ്ശിക്കായി സമൂഹമാധ്യമങ്ങളിൽ സഹായാഭ്യർത്ഥന സജീവമാകുകയാണ്.

Previous articlesslc book ൽ അച്ചന്റെ പേര് പൂരിപ്പിക്കേണ്ടി വന്നപ്പോൾ കണ്ണ് നിറഞ്ഞു; അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചു : ആൻസി വിഷ്‌ണു
Next articleനായയുടെ ശബ്ദം അനുകരിച്ച് ഒരു രസികൻ സീഗൾ പക്ഷി;വൈറൽ വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here