ഇവനാണ് ഇന്ത്യയിലെ സ്‌പൈഡർമാൻ; അത്ഭുതമായി ഏഴ് വയസുകാരൻ

കുട്ടികൾക്കും മുതിർന്നവർക്കുമടക്കം എല്ലാവർക്കും സുപരിചിതമായ കഥാപാത്രമാണ് സ്‌പൈഡർമാൻ. സ്പൈഡർമാനെ അനുകരിച്ച് ഭിത്തിയിൽ വലിഞ്ഞു കയറുന്ന ഒരു ഏഴ് വയസുകാരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ യഷാര്‍ഥ് സിംഗ് ഗൗർ എന്ന ബാലൻ. സ്‌പൈഡർമാൻ സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ബാലൻ സ്‌പൈഡർമാനെ അനുകരിക്കാൻ തുടങ്ങിയത്. ആദ്യമൊക്കെ ഇങ്ങനെ കയറുന്നതിനിടെയിൽ പലതവണ നിലത്തേക്ക് വീണെങ്കിലും കഠിനമായ പരിശ്രമങ്ങളിലൂടെ ഇപ്പോൾ വളരെ അനായാസമായി യഷാര്‍തിന് ഭിത്തിയിൽ കയറാൻ കഴിയുന്നുണ്ട്.

ഭിത്തിയിൽ കയറുന്നതിനിടെയിൽ കാൽ വഴുതിയാൽ ചാടി രക്ഷപ്പെടാനും പഠിച്ചുകഴിഞ്ഞു ഈ കുഞ്ഞുബാലൻ. അതുകൊണ്ടുതന്നെ വീഴുമെന്ന ഭയമൊന്നും ഇപ്പോൾ ഇല്ലെന്നും ഏഴ് വയസുകാരാനായ യഷാര്‍ഥ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയുടെ സ്‌പൈഡർമാൻ എന്നാണ് ഈ കുഞ്ഞുബാലനെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾ വിളിക്കുന്നത് പോലും.

Previous articleകടൽത്തീരത്ത് കണ്ടെത്തിയ ഈ വിചിത്ര വസ്തു നിസ്സാരക്കാരനല്ല; വില 48 ലക്ഷം രൂപ
Next article‘ട്രോളുകള്‍ക്ക് മറുപടിയായി മന്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.!

LEAVE A REPLY

Please enter your comment!
Please enter your name here