ഇറ്റലിയിൽ 102ാം വയസ്സിൽ കൊറോണ വൈറസിനെ തോൽപ്പിച്ച മുത്തശ്ശി..!

ഇറ്റലിയിൽ കൊവിഡ് ബാധിച്ച 102കാരിയായ ഇറ്റാലിക ഗ്രൊണ്ടോന ഇപ്പോൾ സുഖം പ്രാപ്പിച്ചിരിക്കുകയാണ്. കൊവിഡ് 19 ബാധിച്ച് സുഖം പ്രാപിക്കുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇറ്റാലിക എന്ന മുത്തശ്ശി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറ്റാലിക 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു എന്ന സന്തോഷ വാർത്ത ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

italy 102 granny

ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ ശരാശരി വയസ്സ് 78 ആയിരിക്കെ 102ാം വയസ്സിൽ അതിജീവിച്ച ഇറ്റാലിക ഇപ്പോൾ ചിരജ്ഞീവി എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്. നേരത്തെ ഇറാനിൽ 103 വയസ്സുകാരി കൊവിഡ് 19 ബാധയെ അതിജീവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Previous articleപുറത്ത് കാവലായി ഭർത്താക്കന്മാർ ഉണ്ട്; കരുതലോടെ ഞങ്ങളും..! വൈറൽ കുറിപ്പ്
Next articleകാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു; ഒപ്പം പരീക്ഷ എഴുതിയവര്‍ നിരീക്ഷണത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here