ഇത് താൻടാ പോലീസ് സ്റ്റേഷൻ.! സാനിറ്റൈസേഷൻ മന്ത്രം ചൊല്ലി ഗംഗാജലം തളിക്കും.! വീഡിയോ

മീററ്റ് ജില്ലയിലെ നൗചണ്ടി പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ നെറ്റിയിൽ ഒരു തിലകം ആണ് ആദ്യ ലഭിക്കുക. അതിന് ശേഷം സാനിറ്റൈസേഷൻ മന്ത്രം ചൊല്ലി ഗംഗ നദിയിൽ നിന്നുള്ള ജലം തളിക്കും. കഴിഞ്ഞില്ല സ്റ്റേഷനിൽ വന്ന കാര്യം പൂർത്തിയാക്കി തിരികെ പോവുമ്പോൾ ഗംഗാജലം നിറച്ച ഒരു കുപ്പി സമ്മാനമാണ് ലഭിക്കും.

മീററ്റ് ജില്ലാ കൂടുതൽ സുരക്ഷിതമാക്കാനായി നൗചണ്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേം ചന്ദ്‌ ശർമ്മയാണ് ഈ പ്രവർത്തി ആരംഭിച്ചത്. ഇദ്ദേഹമാണ് സ്റ്റേഷൻ സന്ദർശിക്കുന്നവരുടെ മേലെ ഗംഗാജലം തളിക്കുന്നതും നെറ്റിയിൽ ചന്ദന തിലകം ചാർത്തുന്നതും. പത്രപ്രവർത്തകനായ പിയുഷ് റായ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പ്രേം ചന്ദ്‌ ശർമ്മ തന്റെ ഔദ്യോഗിക മേശയിൽ ഗംഗാജലം കുപ്പികളിൽ നിരത്തിവച്ചിരിക്കുന്നതും ചന്ദനം സ്റ്റേഷനിൽ വന്ന ഒരു വ്യക്തിക്ക് ചാർത്തുന്നതും കാണാം.

പോലീസ് സ്റ്റേഷനിൽ ശാന്തമായ ഒരു അന്തരീക്ഷമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക എന്നാണ് പ്രേം ചന്ദ്‌ ശർമ്മയുടെ വാദം. മറ്റൊരു അഭിമുഖത്തിൽ തന്റെ പരീക്ഷണം ഫലപ്രദമാണെന്നും ജനങ്ങൾ ഇപ്പോൾ ആക്രമണ സ്വഭാവം കുറഞ്ഞവരായി മാറിയിട്ടുണ്ട് എന്നും ശർമ്മ അവകാശപ്പെടുന്നു. “എന്റെ പരീക്ഷണം വിജയിച്ചതായി തോന്നുന്നു. ജനങ്ങളിലെ അക്രമ വാസന കുറഞ്ഞിരിക്കുന്നു. അവർ ഇവിടെ വന്ന് ശാന്തമായി പരാതി നൽകുന്നു. നൗചണ്ടി പ്രദേശം മുഴുവൻ ശാന്തമായിരിക്കുന്നു. എങ്കിലും അക്രമികൾക്കെതിരായ പോലീസ് നടപടികളിൽ നിന്ന് ഞങ്ങൾ പിന്മാറുന്നില്ല,” ശർമ്മ പറഞ്ഞു.

അതെ സമയം ശർമയുടെ നടപടികളെക്കുറിച്ച് അറിയില്ലെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. “എല്ലാ പോലീസ് സ്റ്റേഷനുകളിലും സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഗംഗാജലം ഇതിനായി ഉപയോഗിക്കുന്നത് എന്ന് എനിക്കറിയില്ല. തീർച്ചയായും ഇത് പരിശോധിക്കും,” പോലീസ് സൂപ്രണ്ട് വിനീത് ഭട്നഗർ പറഞ്ഞു.

Previous articleമഞ്ച് സ്റ്റാർ സിംഗർ താരം ആതിര മുരളിയുടെ എൻഗേജ്മെന്റ് ചിത്രങ്ങൾ
Next articleഞാൻ ഒരുനാൾ പിടിക്കപ്പെടും അന്ന് നീ എന്നെപ്പറ്റി എഴുതണം; നിന്റെ അനുഭവങ്ങൾ വായിക്കാൻ ഒരുപാട് പേരുണ്ട്.!

LEAVE A REPLY

Please enter your comment!
Please enter your name here