ഇത്രയും പഠിത്തം ഉണ്ടായിട്ട് ഇവർക്കു നാ ണമില്ലേ ഇങ്ങനെ മീൻ കച്ചവടം ചെയ്തു നടക്കാൻ; പലരും തങ്ങളോടു ചോദിക്കാറുണ്ട്.! പക്ഷെ ഞങ്ങൾ ഇപ്പോൾ ഹാപ്പിയാണ് – കുറിപ്പ്

മിധു സിജോയ് ചാലക്കല്‍ എന്ന യുവതി തന്റെ ജോലിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് യുവതി തന്റെ ജീവിതമാര്‍ഗമായ മീന്‍ വില്‍പനയെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം;

മൂന്ന് ആഴ്ച ആവുന്നു ഞാൻ മീൻ കച്ചവടം തുടങ്ങിയിട്ട്. ഇപ്പൊ അതാണെന്റെ വർക്ക്‌. ഈ ഗ്രൂപ്പിൽ ഇൻട്രോ ഒന്നും ഇട്ടിട്ടില്ല. എല്ലാവരുടെയും അനുഭവകളും ജീവിതവും വായിക്കുമ്പോൾ എഴുത്തണമെന്ന് തോന്നും. ഒരുപാട് ഉണ്ടു പറയാൻ. മീൻ കച്ചവടം കൊണ്ടു ജീവിക്കാൻ തുടങ്ങിയിട്ട് 3 വർഷം ആയി. എന്റെ husband sijoy ( ഈ ഗ്രൂപ്പിൽ ഇൻട്രോ ഇട്ടിട്ടുണ്ട് ) ടുവീലറിൽ വൈപ്പിൻ കച്ചവടം ചെയ്യുന്നു. ഇടയ്ക്ക് കടലിൽ പണിക്കും പോകും. കച്ചവടം തുടങ്ങിയ കാലം മുതൽ എഴുപുന്നയിൽ (ഞാൻ ജനിച്ചു വളർന്ന എന്റെ നാട്ടിൽ (ആലപ്പുഴ )) ഒരു മീൻ തട്ട് കച്ചവടം തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായിയുന്നു. അതങ്ങു തുടങ്ങി.

നല്ല പ്രതികരണം ആണ് ഞാൻ എഴുപുന്ന വിപഞ്ചിക സ്റ്റോപ്പിലും husband കുമ്പളങ്ങിയിലും ചെയ്യുന്നു ഞാനും എന്റെ സിജോട്ടനും (hus) മഹാരാജാസിൽ നിന്നും ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയതാണ്. സിജോട്ടൻ BA islamic history യും ഞാൻ BCom ഉം. BCom കഴിഞ്ഞു ഡിസ്റ്റൻസ് ആയി MCom ഫിനാൻസും. ഇവർക്കു നാ ണമില്ലേ ഇങ്ങനെ മീൻ കച്ചവടം ചെയ്തു നടക്കാൻ എന്നു ചോദിക്കുന്നുണ്ട് ആളുകൾ. എന്നാൽ ഞങ്ങളുടെ അഭിപ്രയത്തിൽ നല്ല ഒരു ബിസിനസ്‌ ആണ് ഞങ്ങൾ ചെയ്യുന്നത്. നമുക്ക് available ആയ ഒരു ഉത്പാന്നം ന്യായമായ വിലയ്ക്കു കച്ചവടം ചെയ്യുന്നു.

prY92bO

നമ്മുടെ സമയവും നമ്മുടെ തീരുമാനങ്ങളും ആരെയും പേ ടിക്കാതെ ആരുടേയും order അനുസരിച്ച് പ്രവർത്തിക്കേണ്ട. ഞാനും സിജോട്ടനും കുറെ pvt ltd കമ്പനികളിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. ടർജറ്റ് പ്രഷറും കുഞ്ഞിന് ഒരു അ സുഖം വന്നാൽ ലീവ് കിട്ടാനുള്ള ബുദ്ധിമുട്ട് അങ്ങനെ ഒരുപാട് മാ നസികപ്രശ്നങൾ അനുഭവിച്ചിട്ടുമുണ്ട്. ഇപ്പൊ happy. കുറെ freetime കിട്ടുന്നുണ്ട് കുട്ടികളുമായി spend ചെയ്യാനും, പഠിക്കാനും പഠിക്കാനെന്നു പറഞ്ഞത്, തിരിച്ചറിവായാൽ കാലം മുതൽ ഒരു പോലീസുകാരി ആകണം എന്നായിരുന്നു എന്റെ സ്വപ്നം.

അതിനു വേണ്ടി കഷ്ട്ടപ്പെട്ടു. ചെറിയ ക്ലാസ്സ്‌ മുതൽ സ്പോർട്സിനോട് ഇഷ്ടമായിരുന്നു. 7th std ൽ വച്ചു സ്പോർട്സ് സ്കൂളിൽ പഠിക്കാനുള്ള സെലെക്ഷൻ കിട്ടി. തിരുവനന്തപുരത്ത് ക്യാമ്പ് ഒക്കെ കഴിഞ്ഞു. പക്ഷെ അതൊക്കെ അ ഴി മതിയിൽ മുങ്ങി. Next year സെലെക്ഷൻ നടത്തിയപ്പോൾ ക്യാമ്പ് കഴിഞ്ഞ ഞങ്ങൾ കുറെ പേരോട് ഞങ്ങളുടെ ജെഴ്സി ഇട്ടു സെലെക്ഷൻ നടക്കുന്ന സ്ഥലത്ത് വരാൻ പറഞ്ഞു. ചെന്നു വീണ്ടും പങ്കെടുത്തു. ഞങ്ങളുടെ parents മന്ത്രിയെ കണ്ടു ചോദിച്ചപ്പോൾ പറയുവാ. നിങ്ങളെ വെറുതെ വിളിച്ചതാണ് പുതിയ കുട്ടികളെ ജേഴ്‌സി യൊക്കെ കാണിക്കാനാണ്.

ഇവർ എല്ലാവരും സെലക്ട്‌ ആണ്. അതു വിശ്വസിച്ചു പൊന്നു. പിന്നെ ഒന്നും നടന്നില്ല. ഒരുതവണ അന്വേഷിച്ചപ്പോൾ ഒരാൾ ആരെങ്കിലും വരാതിരുന്നാൽ എനിക്ക് സെലെക്ഷൻ കിട്ടുമെന്നു. അന്ന് ക്യാമ്പിൽ മൂന്നോ നാലോ സ്ഥാനത്തു ഉണ്ടായിരുന്ന ഞാൻ ആണ്. സ്പോർട്സ് സ്കൂളിൽ സെലെക്ഷൻ കിട്ടുമെന്ന് കരുതി 8th std ൽ NCC ക്ക് ചേർന്നില്ലാരുന്നു. പിന്നെ sir ന്റടുത്തു കാര്യങ്ങൾ പറഞ്ഞു 9th ൽ വച്ചു NCC ചേരുന്നു. അതും ഹുദഹവാ രണ്ടു ദിവസം അ സുഖം ആയതു കൊണ്ടു സ്കൂളിൽ പോയില്ല. 3rd day ട്യൂഷന് പോകാതെ നേരത്തെ സ്കൂളിൽ ചെന്നപ്പോൾ cadets എല്ലാവരും യൂണിഫോമിൽ A Certificate എക്സാം എഴുതാൻ പോകുന്നു.

എന്തു ചെയ്യണമെന്ന് എനിക്ക് അറിയണ്ടായി. Sir പറഞ്ഞു വീടിനടുത്തുള്ള ഒരു കുട്ടിയോട് പറയാൻ ഏല്പിച്ചിരുന്നെന്ന്. അതു അവിടെ കഴിഞ്ഞു. പ്ലസ് 2 ഡിസ്റ്റിംഗ്ഷനോടെ പാസ്സ് ആയി മഹാരാജാസിൽ ഡിഗ്രി. അതും ഒരു സംഭവം. ഡിഗ്രിക്ക് ബികോം നും ഇക്കണോമിക്സിനും hindi ക്കും apply ചെയ്ത എനിക്ക് ബികോംമിന്റെ AD card മാത്രം വന്നില്ല. എന്നേലും മാർക്ക്‌ കുറവുള്ള ഫ്രണ്ടിന് വന്നു. രണ്ടിന്റെയും ഇന്റർവ്യൂ ഒരു ദിവസം ആയതു കൊണ്ടു ഇക്കോമിക്സിന്റെ card മായി ഞാനും അമ്മയും എന്റെ ഒരു കസിൽ ചേച്ചി വിനീത യും കൂടി കോളേജിൽ പോയി.

അവിടെ സ്കൂളിൽ എന്നെ കമ്പ്യൂട്ടർ പഠിപ്പിച്ച സാബു sir ജോലി കിട്ടി ഓഫീസിൽ ഉണ്ടായിരുന്നു. Sir Short list മാർക്ക്‌ ഇടുന്ന നോക്കി calculate ചെയ്തു. എന്നേലും കുറവ് മാർക്കുള്ളവർ Bcom ലിസ്റ്റിൽ. ചേച്ചി ഡിഗ്രി rank ഹോൾഡറും sfi യുടെ സഖാവും ആയിരുന്നു. Sfi ലെ ചേട്ടന്മാരൊക്കെ വന്നു പ്രിൻസിപ്പാലിനെ കണ്ടു. നോക്കിയപ്പോൾ എന്റെ അപ്ലിക്കേഷൻ Bcom ൽ എത്തിയിട്ടില്ല. പിന്നെ മെയിൻ ആപ്പിൾക്കേഷൻ ഓഫീസിൽ നിന്നും എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുത്ത് bcom കൊണ്ടുപോയി കൊടുത്ത് വൈകിട്ട് 5 മണിയോടെ അഡ്മിഷൻ കിട്ടി.

ചേച്ചി ഇല്ലാരുന്നെങ്കിൽ അതും NCC A certificate വഴുതാൻ പറ്റാത്ത വി ഷമം ഉള്ളിൽ ഉണ്ടാരുന്നു. അതുകൊണ്ട് കോളേജിൽ ചെന്നു ആദ്യം NCC ഓഫിസ് കണ്ടുപിടിച്ചു cadet ആയി. NCC ക്കാര് ക്യപെയ്നിന് വരുന്നതിനു മുന്നേ ഞാൻ NCC കാരിയായി. പിന്നെ കൂടുതൽ rank കിട്ടി Junior Under Officer (JUO) വരെ ആയി. 2008 ൽ NCC Army Wing ന്റെ top most camp ആയ Thal Sainik Camp (TSC) ൽ kerala & lakshadheep Directorate നെ represent ചെയ്ത ടീമിൽ ഞാനും ഉണ്ടായിരുന്നു. കുറെ അധികം സെലെക്ഷൻ ക്യാമ്പുകൾക്കു ശേഷം ഡൽഹി യിൽ 1 മാസത്തോളം. എറണാകുളത്തുനിന്നു ആകെ 5 പേർക്കാണ് സെലെക്ഷൻ കിട്ടിയത്. മഹാരാജാസിൽ നിന്നും ഞാൻ മാത്രം.

MjP7qRF

അന്ന് മഹാരാജാസിൽ NCC തുടങ്ങിയിട്ട് 10 വർഷം ആയെങ്കിലും TSC ട്രൈ ചെയ്തു ലാസ്റ്റ് വരെ എത്തുന്നത് ഞാനാണ്. My proud moment NCC Bയും C യും certificate പാസ്സ് ആയി. ഇനിയാണ് next ട്വിസ്റ്റ്‌. പഠിക്കുമ്പോഴും NCC ക്കു പോകുമ്പോഴും പോലീസ് അതു മാത്രായിരുന്നു മനസിൽ. വനിതാപൊലീസ് psc വിളിക്കുന്നതും എനിക്ക് 18 വയസ് ആകുന്നതും കാത്ത് ഇരുന്നു. എന്റെ അതിയായ ആഗ്രഹം കൊണ്ടാണോ എന്നറിയില്ല 19 വയസിൽ വനിതാ പോലീസ് കോൺസ്റ്റബിൾ pscവിളിച്ചു. എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം എന്റെ സ്വപ്നം. അതുകൊണ്ട് തന്നെ എന്റെ ക്ലാസ്സ്‌മേറ്റ്‌ കിഷ്ണകുമാർ എന്നോട് പറയാതെ ഓൺലൈനിൽ ആപ്പിക്കേഷൻ അയച്ചു.

എന്നെ വിളിച്ചു പറഞ്ഞു. ആ exam ഞാൻ എഴുതി. നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. 3 വർഷം കഴിഞ്ഞും short list വന്നില്ല. 2009 ൽ exam എഴുതിയതാണ്. ഞാൻ psc ഓഫീസിലേക്ക് വിളിച്ചു. അവർ ഓരോന്നും പറഞ്ഞു ഫോൺ വയ്ക്കും. 2012 ൽ വിവാഹം കഴിഞ്ഞു (a big love story ) 1വർഷം വീണ്ടും കാത്തിരുന്നു. PSC ഓഫീസിൽ വിളിക്കുമ്പോൾ പഴയപല്ലവി തന്നെ. അമ്മയാകാനുള്ള തീരുമാനം ഞാൻ എടുത്തു. 2013 എന്റെ ബിലഹരി യെ ക്യാരിയിങ് ആയി. 3 months പ്രെഗ്നന്റ് psc short list. ഒരു പാട് സന്തോഷം. ഫിസിക്കൽ test short list പോലെ വയ്ക്കുമെന്ന് വിചാരിച്ചു.

പക്ഷെ call letter വന്നു. അപ്പൊ എനിക്ക് 5 months ആകു. പ്രെഗ്നന്റ് ആയവർക്ക് ഫിസികൽ test മാറ്റി കിട്ടുമെന്ന് അറിഞ്ഞു അപേക്ഷയുമായി psc ഓഫീസിൽ ഞാൻ പോയി. അതൊന്നും നടക്കാൻ സാധ്യത ഇല്ല ഒരാൾക്ക് വേണ്ടി വേറെ ബോർഡ്‌ രൂപീകരിക്കാനൊന്നും പറ്റില്ല. അപേക്ഷ വേണമെങ്കിൽ കൊടുത്തിട്ട് പൊയ്ക്കോ എന്നാരുന്നു psc യുടെ മറുപടി. അപേക്ഷ കൊടുത്തു. ഫിസിക്കൽ test നടക്കുന്ന സ്ഥലത്തു ആ വയറും വച്ചുപോയി കൂടെ ഞങ്ങളുടെ ഒരു ചിറ്റപ്പനും ഉണ്ടായിരുന്ന Rtd. SI Remeshan (he is no more). ചിറ്റപ്പൻ ബോർഡ്‌ മെമ്പേഴ്സിന്റെ അടുത്ത് സംസാരിച്ചു. അവരു പറഞ്ഞു psc ഓഫീസിൽ അപേക്ഷ വെക്കണം.

ഫിസിക്കൽ പാസ്സ് ആയാൽ മാത്രമേ NCC കൊണ്ടു കാര്യമുള്ളൂഎന്നു. സിജോട്ടൻ ഒരു വക്കീലിനെ കണ്ടു നോക്കാം എന്നു പറഞ്ഞു. ഞാൻ മനസുതളർന്നു അതിനൊന്നും എനിക്ക് വയ്യാ എന്നു പറഞ്ഞു പൊന്നു. പിന്നെ വീണ്ടും പഠിക്കാനുള്ള ശ്രമങ്ങൾ. തുടരെ എക്സാംമുകൾ. എല്ലാം പരാജയപ്പെട്ടപ്പോൾ അതിനൊരു ബ്രേക്ക്‌ ഇട്ടു. Psc മാറ്റി വെച്ചു. പിന്നെ ചെറിയ ഒരു വീടൊക്കെ വെച്ചു ഒരാൾ കൂട്ടിയാൽ കൂടണ്ടായപ്പോൾ ബിലുമോളെ 3 വയസിൽ daycare ൽ ആക്കി വീണ്ടും ഞാൻ ജോലിക്ക് പോയി. അങ്ങനെ ജീവിതം ഹാപ്പിയായി 5yrs കഴിഞ്ഞു ഒരു പൊന്നുമോളു കൂടി വന്നു നൈൽ അയാൾക്ക് ഇപ്പൊ 3 വയസ് ആയി. Life happy.

എന്നും എന്റെ മനസിൽ മങ്ങാതെ ഒരു സ്വപ്നം മാത്രമേ ഉള്ളു. ഇപ്പൊ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഇനി എന്റെ മുന്നിൽ 5 വർഷം കൂടി ഉണ്ടു. പഠിക്കാനും. ചെറുതായൊന്നു നഷ്ടപ്പെട്ടു പോയ ഫിറ്റ്നസ് വീണ്ടെടുക്കാനും (രണ്ടു സിസേറിയൻ കഴിഞ്ഞേ ). ഞങ്ങൾ 1 month ആയി എഴുപുന്നയിലേക്ക് ഷിഫ്റ്റ്‌ ആയി. ഇവിടെ അച്ഛനും അമ്മയും ഒറ്റക്കാണ്. എനിക്ക് ഹാപ്പിയായി പഠിക്കാൻ പറ്റുന്നുണ്ട്. വൈകിട്ട് 4 to 7 മീൻ കച്ചവടം ചെയ്താൽ വരുമാനമാർഗവുമായി. പേരക്കിടാങ്ങളെ അടുത്ത് കിട്ടിയ അച്ഛനും അമ്മയും ഹാപ്പി ആഴ്ചയിൽ വീട്ടിലേക്ക് പോകും ഞങ്ങൾ സ്വപ്നം കൊണ്ടു പണിത ഒരു കുഞ്ഞു വീടുണ്ട് അവിടെ.

PGN2XSw 1

സിജോട്ടൻ അവിടെ twowheeler കച്ചവടം ചെയ്യുന്നുണ്ട്. വെളുപ്പിന് ഇവിടുന്നു പോയി മീൻ എടുത്ത് കച്ചവടം ചെയ്തു. ഉച്ചയ്ക്ക് ഹാർബറിൽ നിന്നും മീൻ എടുത്തു കൊണ്ടു വന്നു ഞാൻ എഴുപുന്നയിലും സിജോട്ടൻ കുമ്പളങ്ങിയിലും കച്ചവടം. ഇപ്പൊ നല്ല ഹാർഡ് വർക്ക്‌ ആണ് സിജോട്ടനു പക്ഷെ ഞങ്ങളുടെ പ്രേതീക്ഷ പോലെ എത്രയും പെട്ടെന്ന് ഹാർഡ് വർക്കൊക്കെ മാറി നല്ല രീതിയിൽ ആകുമന്ന് വിചാരിക്കുന്നു…

Previous articleഅഞ്ചു സഹോദരങ്ങൾക്ക് ഒരു ഭാര്യ; രസകരമായ ഒരു ഉത്തരേന്ത്യൻ ഗ്രാമം..!
Next articleചെമ്പിൽ വിവാഹവേദിയിലേക്ക്; വെള്ളപ്പൊക്കത്തിൽ ഒരു പ്രണയ സാഫല്യം.!

LEAVE A REPLY

Please enter your comment!
Please enter your name here