അഞ്ചു സഹോദരങ്ങൾക്ക് ഒരു ഭാര്യ; രസകരമായ ഒരു ഉത്തരേന്ത്യൻ ഗ്രാമം..!

അഞ്ച് പുരുഷന്മാരെ ഭർത്താവായി സ്വീകരിച്ച ദ്രൗപതിയുടെ കഥ പുരാണങ്ങളിലൂടെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരു സംഭവം കേട്ടാൽ അതൊരുപക്ഷേ നമുക്ക് അവിശ്വസനീയമായി തോന്നിയേക്കാം. ബഹുഭാര്യാത്വം നാട്ടിൽ അംഗീകരിക്കും എങ്കിലും ബഹുഭർതൃത്വം എന്നൊരു സംഗതി കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്.

എന്നാൽ ആചാരപരമായ കാര്യങ്ങൾ കൊണ്ടുമാത്രം ഭർത്താവിന്റെ സഹോദരന്മാരെക്കൂടി ഭർത്താവായി സ്വീകരിക്കുകയാണ് ഒരു നാട്ടിലെ സ്ത്രീകൾ. ഈ നാടിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എക്കാലവും ഓരോ തലമുറയും പിന്തുടർന്ന് പോന്നു. ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലെ രാജോ ശർമ്മ എന്ന പെൺകുട്ടിക്ക് അഞ്ച് ഭർത്താക്കന്മാരാണുള്ളത്. പ്രായം 21 മാത്രമേ ഉള്ളൂ രാജോ ശർമ്മയ്ക്ക്. ഓരോ ദിവസവും ഓരോ ഭർത്താക്കൻമാർക്കൊപ്പമാണ് രാജോ സമയം ചിലവഴിക്കുന്നത്.

yrkfh

അഞ്ച് സഹോദരൻമാരുടെ ഭാര്യയായി സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണെന്നും രാജോ പറയുന്നു. നാല് വർഷം മുമ്പാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജുവിനെ രാജോ വിവാഹം കഴിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ബൈജുവിന്റെ സഹോദരൻമാർക്ക് കൂടി രാജോ ഭാര്യയായി. രാജോയും അഞ്ച് ഭർത്താക്കൻമാരും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോ ഭർത്താക്കൻമാർക്കൊപ്പമാണ് രാജോ കിടക്ക പങ്കിടുന്നത്.

ഇങ്ങനെ രാജോ മാത്രമല്ല, ഡെറാഡൂണിലെ ഗ്രാമങ്ങളിൽ ഇത്തരം നിരവധി പേരുണ്ട്. ഡെറാഡൂണിലെ ചില ഗ്രാമങ്ങളിലെ ആചാര പ്രകാരമാണ് ഇത്. ഭർത്താവിനെ വിവാഹം കഴിക്കുന്ന യുവതി ഭർത്താവിന് എത്ര സഹോദരന്മാർ ഉണ്ടോ അവരെയും വിവാഹം കഴിക്കണം. എല്ലാ ഭർത്താക്കന്മാരേയും തുല്യമായി സ്നേഹിക്കുകയും വേണം. ഇത്തരത്തിൽ വിവാഹം ചെയ്താൽ സമ്പൽ സമൃദി ഉണ്ടാവും എന്നാണ് വിശ്വാസം.

yikrt7

രാജോയ്ക്കും അഞ്ച് ഭർത്താക്കൻമാർക്കും കൂടി ഒരു മകനുണ്ട്. ലോകത്ത് ഏറ്റവും സൗഭാഗ്യവതിയായ ഭാര്യ താനാണെന്നാണ് രാജോ പറയുന്നത്. കാരണം എല്ലാ ഭാര്യമാരും ഒരു ഭര്‍ത്താവിന്റെ സ്‌നേഹം അനുഭവിക്കുമ്പോള്‍ താന്‍ അഞ്ചു ഭര്‍ത്താക്കന്മാരുടെ സ്‌നേഹം അനുഭവിച്ചാണല്ലോ ജീവിക്കുന്നതെന്ന സന്തോഷമാണ് രാജോയ്ക്കുള്ളത്. രാജോയെ നിയമപരമായി വിവാഹം ചെയ്ത ആദ്യ ഭര്‍ത്താവിനും ഭാര്യയെ സഹോദരന്മാര്‍ക്ക് പങ്കുവെക്കുന്നതില്‍ എതിരഭിപ്രായമില്ല.

രാജോയുടെ അമ്മയും മൂന്ന് ഭർത്താക്കൻമാർക്ക് ഭാര്യയായിരുന്നു. അതുകൊണ്ടു തന്നെ വിവാഹത്തിന് ശേഷം ഒന്നിലധികം പേർക്ക് ഭാര്യയാകുന്നതിനോട് രാജോയ്ക്ക് എതിർപ്പില്ല. സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസവും പഴയ മാമൂലുകൾ പിന്തുടരുന്നതുമാണ് ഇപ്പോഴും ഇവിടെ ബഹുഭർതൃത്വം നിലനിൽക്കാൻ കാരണം.

ouu

ഭര്‍ത്താവിന്റെ സഹോദരന്മാരെ വിവാഹം ചെയ്യേണ്ടി വരുമെന്ന് തനിക്കറിയാമായിരുന്നു എന്നാണ് രാജോ പറയുന്നത്. പണ്ടു കാലത്ത് ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന ബഹുഭര്‍തൃത്വം ഇന്ന് ഹിമാലയന്‍ താഴ്വരകളിലും ടിബറ്റന്‍ മലനിരകളിലുമുളള ഗ്രാമങ്ങളിലുമാണ് നിലനില്‍ക്കുന്നത്. സ്ത്രീ പുരുഷ അനുപാതത്തിലുള്ള വ്യത്യാസമാണ് ഇത്തരത്തില്‍ സഹോദരങ്ങള്‍ എല്ലാവരും ഒരു സ്ത്രീയെത്തന്നെ വിവാഹം ചെയ്യാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.

Previous article‘മൂധേവികളല്ല, മൂന്നു ദേവികൾ എന്നാണ് ഉദ്ദേശിച്ചത്’; രസകരമായ വിഡിയോ പങ്കുവെച്ചു താരം…
Next articleഇത്രയും പഠിത്തം ഉണ്ടായിട്ട് ഇവർക്കു നാ ണമില്ലേ ഇങ്ങനെ മീൻ കച്ചവടം ചെയ്തു നടക്കാൻ; പലരും തങ്ങളോടു ചോദിക്കാറുണ്ട്.! പക്ഷെ ഞങ്ങൾ ഇപ്പോൾ ഹാപ്പിയാണ് – കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here