അപൂർവ ‘ഡയമണ്ട് പെരുമ്പാമ്പ്’ ചവറ്റുകൊട്ടയിൽ; വഴിപോക്കൻ ബാഗിലാക്കി നടന്നു; പിന്നീട് നടന്നത്..[വീഡിയോ]

വിപണിയില്‍ ആയിരം ഡോളറോളം വിലവരുന്ന ഡയമണ്ട്‌ ഹെഡ്‌ പെരുമ്പാമ്പിനെ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള ഓക്സഫോഡ്‌ സ്ഭരിറ്റിലാണ്‌ സംഭവം. അപൂര്‍വ ഇനം പാമ്പിനെ ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനായ ഒരു യുവാവ്‌ അപ്പോള്‍ തന്നെ ഇതിനെ ബാഗിലാക്കി പോവുകയും ചെയ്തു.

പൊലീസ്‌ സ്ഥലത്ത്‌ എത്തുന്നതിന്‌ മുന്‍പ്‌ യുവാവ്‌ സ്ഥലം വിടുകയും ചെയ്തിരുന്നു. ബാര്‍ബര്‍ ഷോപ്പിന്‌ മുന്നിലുള്ള ചവറ്റുകൊട്ടയിലാണ്‌ ഡയമണ്ട്‌ പെരുമ്പാമ്പിനെ കണ്ടെത്തിയത്‌. പാമ്പിനെ ബാഗിലാക്കി പോയ യുവാവ്‌ ഇതിനെ വില്‍ക്കാന്‍ ശ്രമിക്കും എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.

എന്നാല്‍ യുവാവ്‌ പാമ്പിനെ സമീപത്തെ മൃഗാശുപ്ര്തിയില്‍ എത്തിക്കുകയാണ്‌ ചെയ്തത്‌. പാമ്പിന്റെ ദേഹത്തെ ചെറിയ പരുക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ യുവാവ്‌ ബാഗിലാക്കി ആശുപതിയില്‍ എത്തിച്ചത്‌. പിന്നിട്‌ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വീട്ടില്‍ വളര്‍ത്താവുന്ന അപൂര്‍വ ഇനം പെരുമ്പാമ്പാണ്‌ ഇത്‌. എന്നാല്‍ പാമ്പ്‌ എങ്ങനെ ചവറ്റുകൊട്ടയില്‍ എത്തി എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഡിയോ കാണാം.

Previous articleഎൺപതാം വയസിൽ ഒഴുക്കോടെ ഇംഗ്ലീഷ് പറഞ്ഞ് കശ്മീരി മുത്തശ്ശി; വൈറൽ വിഡിയോ
Next articleഇപ്പോഴും തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് താരം; വിവാഹത്തെ കുറിച്ച് ദേവികയും വിജയ് മാധവും.!

LEAVE A REPLY

Please enter your comment!
Please enter your name here