അതിഥി തൊഴിലാളികള്‍ വേണ്ട; 250 രൂപയ്ക്ക് ജോലിചെയ്യാന്‍ ആളെക്കിട്ടും.! വൈറൽ പോസ്റ്റ്

സാജു രവീന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് :

കേരളത്തില്‍ സവിശേഷമായ തൊഴില്‍ സഹചര്യമാണ് നിലവിലുള്ളത്. ദിവസക്കൂലിക്ക് (കൂലിവേല) ചെയ്യുന്ന ജോലികള്‍ പ്രധാനമായും ഉള്ളത് ചെറിയ കൃഷിപണികള്‍, വിവിധതരത്തിലുള്ള ക്ലീനിംഗ് ജോലികള്‍, സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യല്‍, സ്കില്‍ വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്കുള്ള കൈയാള്‍ പണികള്‍ തുടങ്ങിയവ. ഇത്തരം ജോലികള്‍ ചെയ്യാനും അതിഥി തൊഴിലാളികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ ജോലികള്‍ നമ്മുടെ നട്ടുകാരെ കൊണ്ടുതന്നെ ചെയ്യിക്കാന്‍ കഴിയും.അതിഥിതൊഴിലാളികളെക്കാളും അവര്‍ ഭംഗിയായി ചെയ്യും.പറയുന്നത് ഒരു ഫാന്‍റെസി പ്രോഗ്രാമല്ല. ഉറപ്പയും സാധ്യമാണ്.

നിലവിലുള്ള ജോലി സമയവും ശമ്പളരീതിയും തൊഴില്‍ സംവിധാനവും വച്ച് മലയാളിയെ കൊണ്ടുജോലി ചെയ്യിപ്പിക്കാനാവില്ല.നിര്‍ദ്ദേശിക്കുന്ന രീതി ഇതാണ്:മിനിമം ജോലിസമയം രണ്ട് മണിക്കൂര്‍. ആദ്യത്തെ രണ്ട് മണിക്കൂറിന് ശമ്പളം 250 രൂപ (മിനിമം 250 രൂപ) തുടര്‍ന്നുള്ള സമയം ജോലിചെയ്യുന്നതിന് മണിക്കൂറിന് 100 രൂപ വീതം. യൂബര്‍ ഈറ്റ്, ഡ്രൈവര്‍ ഹയര്‍ സമാനമായ മൊബൈല്‍ ആപ്പിലൂടെ അടുത്തുള്ള ലഭ്യമായ ജോലിക്കാരെ തിരെഞ്ഞടുക്കാം. ജോലി സമയത്തിന് അനുസരിച്ചുള്ള വേതനവും മൊബൈല്‍ ആപ്പിലൂടെ ഫിക്സ് ചെയ്യാം

സാധ്യതകള്‍:തുടര്‍ച്ചയായി 8 മണിക്കൂര്‍ കായികമായി ജോലിചെയ്യാന്‍ മലയാളികള്‍ തയ്യാറല്ല, അതിനുള്ള ശേഷിയും പലര്‍ക്കും ഇല്ല. തൊഴില്‍സമയം തൊഴില്‍ എടുക്കുന്നയാള്‍ക്ക് തെരഞ്ഞെടുക്കന്‍ കഴിയുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ധാരാളം പേര്‍ ഇതിന് തയ്യാറവും. ആപ്പിലൂടെ ജോലിയെ സംബന്ധിച്ച ധാരണ ഉണ്ടാക്കാനും അത് എഗ്രി ചെയ്യാനും കഴിയും.

പ്രഷര്‍ വാഷര്‍, വാക്കം ക്ലീനര്‍, അഗ്രി ടൂളുകള്‍ തുടങ്ങിയ ലഘുയന്ത്രങ്ങളുടെ സഹായത്തോടെ ജോലിചെയ്യുന്നവരും ലിസ്റ്റില്‍ ഉണ്ടാവും, ലഘുയന്ത്രങ്ങള്‍ക്ക് വാടക അധികം നല്‍കണം. ജോലിക്കാരെ കുറിച്ച് റിവ്യ്യൂ രേഖപെടുത്താനുള്ള സംവിധാനവും ആപ്പില്‍ ഉണ്ടാവും.അതിലൂടെ നല്ല ജോലിക്കാരെ തിരഞ്ഞെടുക്കനാവും, നന്നയി ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവസരവും ലഭിക്കും. ജോലിചെയ്യാന്‍ മടിയില്ലാത്തവര്‍ക്ക് പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ ജോലിചെയ്ത് നേടാം.

ഗുണങ്ങള്‍:ഇതു നടന്നാല്‍ കേരളത്തില്‍ ഒരു വലിയ സാമ്പത്തിക ചലനം ഉണ്ടാവും. രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന ജോലികള്‍ ധാരാളമുണ്ട്. ഒരു ജോലിക്കാരനെ മുതലാക്കാന്‍ അത്രയും ജോലി ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നത് അവസാനിക്കും.ജോലികള്‍ ഉടനടി തീര്‍ക്കും. 250 രൂപക്കുള്ള ജോലിക്ക് ഇനി 800 രൂപ കൊടുക്കേണ്ടി വരില്ല. കാര്‍ഷിക രംഗത്ത് വമ്പന്‍ ഉല്പാദനവര്‍ദ്ധനവ് ഉണ്ടാവും. മൂന്ന് മൂട് വാഴ വെയ്ക്കാനും ഒരു മൂട് തെങ്ങ് വയ്ക്കാനും ഒരു ദിവസത്തെ കൂലി കൊടുക്കേണ്ടി വരില്ല. വിവിധ തരത്തിലുള്ള ക്ലീനിംഗ് വക്കുകള്‍ മാറ്റി വയ്ക്കാതെ ചെയ്തുതീര്‍ക്കാനവും. ഹോട്ടലില്‍ രണ്ട് മണിക്കൂര്‍ ഊണ് വിളമ്പാന്‍ ഒരു ദിവസത്തെ ശമ്പളം കൊടുക്കേണ്ട. സാധ്യതകള്‍ അനന്തമാണ്. സമൂഹത്തിന്‍റെ താഴെ തട്ടില്‍ കാശ് എത്തിക്കന്‍ പറ്റുന്ന ഒരു നല്ലമര്‍ഗ്ഗം.

വിദ്യാർത്ഥികൾ,ആട്ടോറിക്ഷഡൈവർമാർ,ചുമട്ട് തൊഴിലാളികൾ,തൊഴിൽരഹിതരായ യുവതി യുവാക്കൾ,പൊതുപ്രവർത്തകർ,രഷ്ട്രീയ പാർട്ടിപ്രവർത്തകർ അങ്ങെനെ ഒരു വലിയ വിഭാഗം ജനത്തിന് ഈ ആാപ്പിൽ രജിസ്റ്റർ ചെയ്ത് കുറച്ച് സമയം തൊഴിലെടുത്ത് ഒരു അധിക വരുമാനം നേടാം. കേരളത്തിലെ ജനങ്ങളുടെ മൊബയിൽ ലിറ്ററസിയും സ്വന്തമായി ടൂവീലറുകൾ ഉള്ളതും ഈ സംവിധാനത്തിന് കൂടുതൽ കരുത്ത് നൽകും. പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ സർക്കരിന് ക്രൈസസ്സ് മാനേജ് ചെയ്യാനും ഈ സംവിധാനം പ്രയോജനപെടുത്താനാവും

ഇത് ഒരു കൺസെപ്റ്റ് നോട്ട് മാത്രമാണ്. ഇത് കണ്ട് ഒരു സ്റ്റാർട്ടപ്പ് സംരംഭമാക്കൻ ആരെങ്ങിലും തയ്യാർ ആയേക്കാം.നല്ല ഒരു സാമൂഹ്യ സംരഭകൻ്റെ കൈയിൽ എത്താൻ താങ്ങൾ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. നമ്മുടെ നാടും നാട്ടുകാരും കൂടുതൽ മെച്ചപെടട്ടെ, [email protected]

Previous articleകടക്കല്‍ക്കരയിലെ ശീർഷാസനം; ചിത്രങ്ങൾ പങ്കുവെച്ചു നടി അമല പോള്‍
Next articleവെയിലത്ത് മണ്ണിലിറങ്ങി കൃഷി ചെയ്യുന്ന ഏക താരം; നടന്‍ കൃഷ്ണ പ്രസാദിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍.!

LEAVE A REPLY

Please enter your comment!
Please enter your name here