അഞ്ചാം നിലയില്‍ നിന്നും ചാടി പൂച്ച; സേഫ് ലാന്‍ഡിങ്

ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. പലപ്പോഴും അതിശയിപ്പിക്കുന്ന മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ശ്രദ്ധ നേടുന്നതും.

വലിയൊരു കെട്ടിടത്തില്‍ തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ രക്ഷപ്പെടാനായി അഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്ക് എടുത്തുചാടുന്ന ഒരു പൂച്ചയുടേതാണ് ഈ ദൃശ്യങ്ങള്‍. നാലുകാലില്‍ തന്നെ വന്നുവീഴുന്ന പൂച്ച സുരക്ഷിതനായി നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു. പത്ത് ലക്ഷത്തിലും അധികമാണ് വിഡിയോയുടെ കാഴ്ചക്കാര്‍. ചിക്കാഗോ ഫയര്‍ മീഡിയയും ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ‘സേഫ് ലാന്‍ഡിങ്’.

Previous articleപ്രായമൊക്കെ വെറും നമ്പറല്ലേ; സമൂഹമാധ്യമങ്ങളില്‍ താരമായി മുത്തശ്ശി
Next articleസ്ത്രീകളുടെ മാറിടങ്ങൾ പാലൂട്ടാൻ മാത്രമല്ല; അതിന് ചില കർത്തവ്യങ്ങളുണ്ട്.! ശ്രീലക്ഷ്മി അറക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here