നമ്മുടെ രാജ്യത്തെ പുതിയ ട്രാഫിക് നിയമങ്ങള്‍ പ്രകരം ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന, പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് നിര്‍ബന്ധമായും വയ്ക്കണമെന്നാണ്. എന്നാല്‍ നമ്മളില്‍ പലരും ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് കൂടുതലായി നാം കണ്ടുവരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് ഒരു ബൈക്ക് യാത്രക്കാരനും അയാളുടെ നായയും. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉടമയുടെ തോളില്‍ പിടിച്ച് ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് രസിക്കുകയാണ് ഈ വളര്‍ത്തുനായ. തമിഴ്‌നാട്ടിൽ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങൾ. തിരക്കേറിയ പ്രദേശത്തുകൂടിയാണ് നായയുടെയും ഉടമയുടെയും യാത്ര. നായയുമായി യാത്ര ചെയ്യുന്നത് കണ്ട മറ്റൊരു യാത്രക്കാരനാണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
Dog wearing helmet for safety in Tamilnadu..
— Pramod Madhav (@madhavpramod1) January 7, 2020
Really admiring the owner's care..❤❤ pic.twitter.com/pmEvwf2Dq4