സോഷ്യൽ മീഡിയ കീഴടക്കി ‘മീര ജാസ്മിന്റെ’ ഗ്ലാമർ ചിത്രങ്ങൾ…ഫോട്ടോസ് കാണാം

Meera Jasmine 1

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടി നടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.

2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം,

Meera Jasmine 3

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു. ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ. യുഎയിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയിരുന്നു. നിരവധി പേരാണ് ഇതിനോടകം തന്നെ ഫോളോ ചെയ്യാൻ എത്തിയത്.

Meera Jasmine 2

ഇടയ്ക്ക് ഇടയ്ക്ക് ഡാൻസ് വിഡിയോയും ഫോട്ടോകളുമായി എല്ലാം എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് തരത്തിൻറെ പുതിയ ഫോട്ടോസ് ആണ്. വെള്ള നിറമുള്ള ഷർട്ട് ധരിച്ചുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

പ്രായത്തെ വെല്ലുന്ന ലുക്കുമായി എത്തിയ താരത്തിന് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സുരഭി ലക്ഷ്മിയും അരുൺ ഗോപിയും കമന്റ് ബോക്സിൽ എത്തി ലവ് ഇമോജി നൽകി. നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.

Meera Jasmine 4
Meera Jasmine 6

Photos

Meera Jasmine 5
Meera Jasmine 7
Previous articleസാരിയിൽ അതീവ സുന്ദരിയായി എസ്തർ അനിൽ; ഫോട്ടോസ്
Next article‘എന്നെ വേട്ടയാടിയത് നോക്കിയാൽ അരിതയ്‌ക്കൊന്നും പിടിച്ച് നിൽക്കാനാവില്ല’; ബിനീഷ് കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here