മിശ്ര വിവാഹിതരാണ് അനുവിന്റെ അച്ഛൻ അബ്ദുൾ സലാമും അമ്മ രേണുകയും. ചേച്ചിയുടെ പാത പിന്തുടർന്ന് അഭിനയത്തിന്റെ വഴിയേ ആണ് സോനാരയുടെയും യാത്ര. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം. ലോക്ക്ഡൗൺ സമയത്ത് സ്വന്തം യൂട്യൂബ് ചാനലുമായി സജീവമാണ് അനു സിതാര. ഉമ്മയുടെ സ്പെഷ്യൽ ഭക്ഷണവിഭവങ്ങളും തന്റെ സൗന്ദര്യ സംരക്ഷമ പൊടിക്കൗകളുമെല്ലാം താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് അനു സിതാര അവസാനമായി വേഷമിട്ടത്. ഈദ് ആശംസകൾ നേർന്ന് പ്രിയ നടി അനു സിതാര. തന്റെ ഇൻസ്റ്റാ ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഏവർക്കും ബലിപ്പെരുന്നാൾ ആശംസകൾ നേർന്നത്. സഹോദരി അനു സോനാരയ്ക്കും പിതാവ് അബ്ദുൾ സലാമിന്റെ ഉമ്മ റുഖിയയ്ക്കുമൊപ്പമാണ് അനുവിന്റെ വീഡിയോ. ഗ്രാമഫോൺ എന്ന ചിത്രത്തിലെ എന്തേ ഇന്നും വന്നീല എന്ന ഗാനം ഈണമിട്ട് പാടുന്നുമുണ്ട് അനു സോനാര. ഇരുവരും ചേർന്ന് ഒപ്പനയും കളിക്കുന്നുണ്ട്.