മഞ്ജുവാര്യര്‍ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വച്ചൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരഗം സൃഷ്ടിക്കുന്നത്. ഏഷ്യാ വിഷന്‍ അവാര്‍ഡിനിടെയാണ് സംഭവം, ധനുഷിനും രണ്‍വീര്‍ സിങ്ങിനുമൊപ്പം സംസാരിച്ചു നില്‍ക്കുന്ന പഴയൊരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് നിന്ന് സുഹൃത്തുക്കളെ പോലെ സംസാരിക്കുന്ന വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയെ മനോഹരമാക്കുന്നത് മഞ്ജുവിനെ കാണുമ്പോഴുള്ള ധനുഷിന്‍റേയും റണ്‍വീറിന്‍റേയും പ്രതികരണങ്ങളാണ്. അവാര്‍ഡ് വാങ്ങിയ ശേഷം വേദിയില്‍ നിന്നും ഇറങ്ങി വരികയായിരുന്നു മഞ്ജു. ദൃശ്യങ്ങളിൽ ആദ്യം കാണുന്നത് പരസ്പരം സംസാരിച്ചിരിക്കുന്ന ടൊവിനോയേയും തൃഷയേയുമാണ്.
ഇരുവരും സംസാരിക്കുന്നതിനിടെ മഞ്ജുവരുന്നു, കെെകൊടുത്ത് സംസാരിച്ച് കടന്നു പോകുന്നു. അവിടെ നിന്നും മഞ്ജു അടുത്തതായി എത്തുന്നത് ധനുഷിനും രണ്‍വീറിനുമരികിലാണ്. പരസ്പരം സംസാരിച്ചിരുന്ന രണ്ടുപേരും മഞ്ജുവിനെ കണ്ടതും എഴുന്നേല്‍ക്കുകയും കെെ കൊടുക്കുകയുമായിരുന്നു. ഇരുവരും മഞ്ജുവിന് നല്‍കുന്ന ബഹുമാനം അവരുടെ നില്‍പ്പിലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ധനുഷും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്.