മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിത്യ ദാസ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. മകള്‍ക്കൊപ്പമുള്ള വിഡിയോകള്‍ പലപ്പോഴും നിത്യ ദാസ് സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
ശ്രദ്ധ ആകര്‍ഷിക്കുന്നതും അമ്മയും മകളും ചേര്‍ന്നുള്ള ഒരു നൃത്ത പ്രകടനമാണ്. സൈബര്‍ ഇടങ്ങളില്‍ ട്രെന്‍ഡിങ്ങായ പരംസുന്ദരിക്കാണ് നിത്യ ദാസും മകള്‍ നൈനയും ചുവടുകള്‍ വയ്ക്കുന്നത്. ഓണം സ്‌പെഷ്യല്‍ വിഡീയോ എന്ന ഹോഷ്-ടാഗും താരം വിഡിയോയ്ക്ക് നല്‍കിയിരിക്കുന്നു.
കേരളത്തിന്റെ പച്ചപ്പും ഹരിതാഭയുമെല്ലാം പ്രതിഫലിക്കുന്നുണ്ട് ഈ നൃത്ത വിഡിയോയില്‍. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരിലേക്കെത്താറുണ്ട് നിത്യ ദാസ്. 2001-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ചലച്ചിത്ര പ്രവേശനം.
പിന്നീട് ബാലേട്ടന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. സൂര്യകിരീടമാണ് താരത്തിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.