മറിമായം എന്ന മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയവരാണ് സ്നേഹയും ശ്രീകുമാറും. ഈ മാസം 11 നു തൃപ്പൂണിത്തറയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സ്നേഹ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഇംഗ്ലീഷ് ഗാനം ആസ്വദിച്ച് പാടുന്ന ശ്രീകുമാറിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.
സ്നേഹ അവരുടെ വിവാഹത്തെ കുറിച്ചു പറയുന്നത് ഇങ്ങനെ; “വിവാഹം ഒരു വാർത്ത ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച്, കുടുംബങ്ങളും വളരെ അടുത്ത ആളുകളും മാത്രം പങ്കെടുക്കുന്ന വളരെ ചെറിയ ഒരു ചടങ്ങായിരുന്നു താൽപര്യം. എന്നു വച്ച്, സീക്രട്ട് ആയി വയ്ക്കണം എന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഞങ്ങൾ പറയും മുമ്പേ വിവാഹ വാർത്ത പുറത്തു വന്നു. കല്യാണം കഴിക്കാം എന്നത് അടുത്ത കാലത്താണ് തീരുമാനിച്ചത്, കുറച്ചേ ആയുള്ളൂ. രജിസ്റ്റർ മാര്യേജ് എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ എന്നും സ്നേഹ പറഞ്ഞിരുന്നു.