എട്ടാം വിവാഹവാർഷികത്തിന്റെ സന്തോഷം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവച്ച് സിനിമ സീരിയൽ താരം ജോൺ. ജോൺന്റെ ഭാര്യയും അഭിനേത്രിയുമായ ധന്യ മേരി വർഗീസിനൊപ്പമുള്ള ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് താരം വിവാഹവാർഷിക വിശേഷം അറിയിച്ചത്. ഇത് താരദമ്പതികളുടെ എട്ടാം വിവാഹവാർഷികമാണ്. 2012 ജനുവരി ഒൻപതിനായിരുന്നു ഇവരുടെ വിവാഹം. ‘‘സന്തോഷത്തിലും ദുഃഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 8 വർഷം’’– ധന്യയുടെ കൈപിടിച്ചു നടക്കുന്ന ചിത്രത്തിനൊപ്പം ജോൺ തന്റെ ഫേസ്ബുക് പോസ്റ്റിൽ ഇങ്ങനെ കുറിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ധന്യയെ ജോൺ വിവാഹം കഴിക്കുന്നത്. ഇതിനുശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. ഇപ്പോൾ മിനിസ്‌ക്രീനിലെ സീരിയലുകളിലൂടെ ശക്തമായ സാന്നിധ്യമാണ് താരം കാഴ്‍യിച്ചവയിക്കുന്നത്.