പുറലോകമായി ബന്ധപ്പെടാൻ കഴിയാത്ത കൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചും അനുഭവങ്ങൾ പങ്കുവെചുമാണ് ബിഗ് ബോസ് അംഗങ്ങൾ സമയം പോകുന്നത്. അതരത്തിൽ തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആയിരുന്നു രജിത്തിന്റെ തുറന്നു പറച്ചിൽ. രജിത് കുമാർ തന്റെ വിവാഹത്തെക്കുറിച്ചും പിന്നാലെ നടന്ന സംഭവങ്ങളെക്കുറിച്ചും ഒക്കെയാണ് പറഞ്ഞത്. തന്റെ ഭാര്യ വീട്ടുകാർക്ക് ചെയ്ത ഒരു സഹായത്തെ കുറിച്ചും പിന്നാലെ തനിക്കു കുഞ്ഞിനെ നഷ്ടമായി കുറിച്ചും രജിത് പറഞ്ഞു. കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഭാര്യ ഒപ്പം നിൽക്കാതെ വിവാഹം നടത്തിക്കൊടുക്കാൻ പോയതിനെ കുറിച്ചാണ് രജിത് പറഞ്ഞത്. എന്നാൽ പറഞ്ഞു കഴിയുംവരെ നിശബ്ദമായി കേട്ടുകൊണ്ടിരുന്ന അംഗങ്ങൾ രജിത് പറഞ്ഞു നിർത്തിയതിനു പിന്നാലെ വിമർശിക്കുക ആയിരുന്നു. രജിത് കുമാർ ചെയ്തത് ഒട്ടും ശരിയല്ല എന്നായിരുന്നു എല്ലാവരും പറഞ്ഞത്. രജിത് പറയുന്നതിനു ഇടതന്നെ ഇടപെട്ട് കൊണ്ടിരുന്ന സുരേഷ് കൃഷ്ണനും വിമർശനങ്ങളുമായി രംഗത്തെത്തി. എന്നെക്കാളും 50 ത് മടങ്ങു വിദ്യാഭ്യാസമുണ്ട്. ജീവിതത്തിൽ ചെയ്ത 95 ശതമാനവും ശരിയായിരിക്കും 5% വിവരക്കേട് ഉണ്ടു, ആവിവരക്കേടാണ് ഇയാളെ ഇങ്ങനെ ആക്കിയതു യെന്നും സുരേഷ് പറഞ്ഞു. മനീഷുതരഹിതമാണ് രജിത് കുമാർ ചെയ്തതെന്നായിരുന്നു മഞ്ജു പത്രോസ് പറഞ്ഞത്. ആര്യയും രജിത് കുമാറിനെ വിമർശിച്ച് രംഗത്തെത്തി.
ഭാര്യക്ക് ബ്ലീഡിങ് വന്നപ്പോൾ എങ്ങനെയാണ് രജിത് കുമാറിനു കല്യാണത്തിന് പോകാൻ തോന്നിയത് എന്നായിരുന്നു ആര്യയുടെ ചോദ്യം. ഒടുവിൽ രജിത് കുമാർ സ്ഥലത്തുനിന്നും മാറുകയായിരുന്നു. പിന്നീട് വീണ നായരും എലീനയും ഒക്കെ രജിത് കുമാറിനെ ചോദ്യം ചെയ്തു. എന്നാൽ മുൻപ് തൻ ഈ കഥ പറഞ്ഞപ്പോൾ ഒക്കെ ഒരു സ്ത്രീയും പ്രതികരിക്കാത്ത രീതിയിൽ ആണ് നിങ്ങൾ പ്രതികരിക്കുന്നത് എന്നായിരുന്നു രജിത് കുമാറിന്റെ വാദം.
ഞങ്ങൾ അമ്മയാണ് ഞാനും പ്രസവിച്ച സ്ത്രീയാണ് അമ്പാടിയെ ഞാൻ പ്രസവിച്ചതാണ് എന്നായിരുന്നു വീണ നായർ പറഞ്ഞത്. രക്തം വരുന്നു എന്നൊക്കെ പറഞ്ഞത് ശരിയല്ലെന്ന് ആയിരുന്നു വീണ നായർ പറഞ്ഞുത്. പിന്നീട് ഒറ്റയ്ക്ക് മാറുന്ന രജിത് കുമാറിനെ ചിലർ വിളിച്ചു കൊണ്ടുവന്നു, ആ വിഷയം വിട്ടേക്ക് എന്നായിരുന്നു ആര്യ അടക്കമുള്ളവർ പറഞ്ഞത്. എന്നാൽ അന്ന് താൻ ചെയ്ത പല കാര്യങ്ങളും അബദ്ധമായി എന്ന് പിന്നീട് തോന്നി എന്ന് പറഞ്ഞ് രജിസ്റ്റർ ചർച്ചയ്ക്ക് വീണ്ടും തുടക്കമിടുകയായിരുന്നു. ഈഗോ പ്രശ്നമെന്ന് രാജകുമാർ പറഞ്ഞു. എൻറെ ജീവിതത്തിൽ എനിക്ക് നെഗറ്റീവ് അനുഭവങ്ങളുണ്ടായിട്ടുണ്ട്. അത് പലർക്കും ഉണ്ടാകരുതേ എന്ന് വിചാരിച്ചിട്ടാണ് ഇന്ന് കൗൺസിലിംഗ് ചെയ്യുന്നതും. എന്നാൽ സുരേഷ് കൃഷ്ണൻ വീണ്ടും പ്രതികരിച്ചു എത്തുകയായിരുന്നു. ഒന്നരമണിക്കൂർ പറഞ്ഞ കഥ ഞങ്ങൾ ഒരക്ഷരം പോലും മിണ്ടാതെ കേട്ടിരുന്നു, അവസാനം നിങ്ങൾ തോന്നിവാസം പറഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പറഞ്ഞപ്പോൾ അത് നിങ്ങൾക്ക് കേൾക്കാൻ പറ്റില്ലേ എന്നായിരുന്നു സുരേഷ് കൃഷ്ണന്റെ ചോദ്യം. എന്നാൽ ഇത് പ്ലാൻ ആണെന്നും സുരേഷ് ഇങ്ങനെ അല്ല പ്രതികരിക്കേണ്ടതെന്നും രജിത് പറഞ്ഞു. എന്നാൽ നിങ്ങൾ പറഞ്ഞതെല്ലാം നല്ല വാക്കുകളാണ് ബിഗ് ബോസ് ന്റെ അടുത്തുനിന്ന് നിങ്ങൾക്ക് ബോഗെയും വാങ്ങിത്തരാമെന്നാണ് സുരേഷ് കൃഷ്ണൻ പരിഹസിച്ചത്. ഇതിൽ എവിടെയാണ് പ്ലാനിങ് എന്ന് ചോദിച്ച് ആര്യയും രംഗത്തെത്തിയിരുന്നു.