കൊവിഡ് മുക്തരായി; നൃത്തം ചെയ്ത് വാര്‍ത്ത ആഘോഷിച്ച് കുടുംബം.! വീഡിയോ വൈറൽ

സുശാന്ത് സിംഗ് രാജ്‌പുത് നായകനായ ചിഛോരയിലെ ഗാനത്തിന് കൂട്ടമായി നൃത്തം ചെയ്യുന്നവരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ആശുപത്രിയിൽ മാസ്‌ക് അണിഞ്ഞ് നൃത്തം ചെയ്യുന്നത് കൊവിഡിൽ നിന്നും മുക്തരായ ഒരു കുടുംബമാണ്. 19 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞത്.

ആഗസ്റ്റ് എട്ടിന് മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച് 19 പേരെയും പ്രവേശിപ്പിക്കുകയായിരുന്നു. എല്ലാവരും ഒരേ ഐസൊലേഷൻ വാർഡിലുമാണ് കഴിഞ്ഞത്.

ആഗസ്റ്റ് 15ന് എല്ലാവർക്കും ഒരുപോലെ രോഗവും ഭേദമായതോടെ അത്രയും ദിവസം അനുഭവിച്ച ഭയവും ആശങ്കയുമെല്ലാം സന്തോഷമായി മാറുകയായിരുന്നു.

എല്ലാവരെയും ഒരേ ഐസൊലേഷൻ വാർഡിലാണ് ചികില്സിച്ചതെന്നും രോഗം ഭേദമായെന്ന് അറിഞ്ഞതോടെ ചിഛോരയിലെ ‘ചിന്ത കർക്കേ ക്യാ പയേഗാ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയായുമായിരുന്നു.

Previous articleസംഗതി ഇച്ചിരി കപ്പ വേവിച്ച കഥയാ; ഇത് കണ്ടാൽ ഒരു മട്ടൻ ബിരിയാണി കഴിച്ച പവറ.!
Next article93-ാം പിറന്നാള്‍ ആഘോഷത്തിനിടെ അതിശയിപ്പിച്ച് നൃത്തം; വീഡിയോ വൈറല്‍

LEAVE A REPLY

Please enter your comment!
Please enter your name here