കേരളത്തിലെ ആദ്യ ഗേ കപ്പിൾസ് യായ നികേഷിനും സോനുവിനും പുറകെ കേരളത്തിലെ രണ്ടാം ഗേ കപ്പിൾസ് കൂടി. നിവേദ് റഹീം എന്നിവരാണ്, കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിൾസ് എന്നു അറിയപ്പെട്ടു കൊണ്ടുമാണ് ഇവർ സമൂഹത്തിന്റെ മുന്നിലേക്ക് വരുന്നത്. നിവേദിന്റെയും റഹിമിന്റെയും പ്രീവെഡ്‌ഡിങ് ഷൂട്ടിങ്ങിലൂടെയാണ് ഇക്കാര്യം എല്ലാവരെയും സോഷ്യൽ മീഡിയയിൽ കൂടെ അറിയിച്ചത്.
നിവേദ് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ ആണ് പ്രീവെഡിങ് ഫോട്ടോസ് ഷെയർ ചെയ്തത്. നിവേദിനും റഹിമിനും സോഷ്യൽ ലോകത്തുനിന്നും ആശംസകൾ നേർന്ന് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ് എന്നാണ് സമൂഹമാധ്യമത്തിൽ നൽകിയിരിക്കുന്നത്. താനൊരു ഗേ ആണെന്നും, അതുകൊണ്ട് കുടുംബത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മാത്രമല്ല തന്റെ വിവാഹം വൈകാതെ പ്രഖ്യാപിക്കുമെന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.