മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നിരഞ്ജൻ നായർ. 2015ലെ മൂന്ന് മണി എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം നിരവധി ആരാധകരെ സ്വന്തമാക്കിയത്. കോട്ടയം കുടമാളൂർ സ്വദേശിനിയായ നിരഞ്ജന് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. ആദ്യ പരമ്പരയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഇദ്ദേഹം ബികോം ബിരുദധാരിയാണ്.
സ്വന്തമായുള്ള നല്ലൊരു ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം അഭിനയിക്കാൻ എത്തിയത്. തുടർന്ന്, രാത്രിമഴ, ചെമ്പട്ട്, കാണാക്കുയിൽ, സ്ത്രീപദം തുടങ്ങി നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറി. മാത്രമല്ല സിനിമയിലും ചില കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. താരം യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറ്.
കുടുംബ വിശേഷങ്ങളും താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് ‘ഞങ്ങടെ ചെക്കൻ വന്നേ’ എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജൻ മകൻ പിറന്ന വിശേഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ മകന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങളാണ് താരം യൂ ടൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ദൈവിക് ശ്രീനാഥ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഹിന്ദു ആചാരപ്രകാരം വിളക്കിന് തിരികൊളുത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. കുഞ്ഞുവാവയ്ക്ക് ചരട് കെട്ടിയ ശേഷം കുഞ്ഞു ചെവിയില്‍ പേര് വിളിച്ചു. ചടങ്ങില്‍ വിശിഷടാദിധി ആയി ആത്മീയ ആചാര്യനായ ശ്രീ ഗോകുല്‍ പണിക്കരും എത്തിയിരുന്നു.
അദ്ദേഹത്തെകൊണ്ട് പാട്ടും പാടിചിരുന്നു. തൊട്ടില്‍ കെട്ടി ആദ്യമായി കുഞ്ഞിനെ കിടത്തിയതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.